തെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കല്‍: സര്‍വ്വകക്ഷിയോഗം ഇന്ന്

തദ്ദേശ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനുള്ള സര്‍വ്വകക്ഷിയോഗം ഇന്ന്. രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുന്നത്. ഉപതെരഞ്ഞെടുപ്പിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും നീട്ടിവെയ്ക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ അഭിപ്രായമുണ്ടായാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കും.

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെയ്ക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി പിന്തുണ നേടാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് മാറ്റുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് യുഡിഎഫ് നിലപാട്. യുഡിഎഫിനെ അനുനയിപ്പിക്കാന്‍ വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാഴ്ചയെങ്കിലും മാറ്റിവെയ്ക്കാമെന്ന ആലോചനയാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്.

എന്നാല്‍ ആഴ്ചകളല്ല ഒന്നോ രണ്ടോ മാസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യം യുഡിഎഫ് മുന്നോട്ട് വെയ്ക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് നീട്ടുന്നതിനോട് ബിജെപിയും അനുകൂലമായി പ്രതികരിക്കും. തെരഞ്ഞെടുപ്പുകള്‍ നീട്ടണമെന്ന് ഏകാഭിപ്രായമുണ്ടായാല്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാന്‍ തീരുമാനമുണ്ടാകും. സര്‍വ്വകക്ഷിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാല്‍ കുറച്ച് നാളത്തേക്ക് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടുന്നതിനോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് എതിര്‍പ്പില്ല.

#360malayalam #360malayalamlive #latestnews

തദ്ദേശ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനുള്ള സര്‍വ്വകക്ഷിയോഗം ഇന്ന്. രാവിലെ 10 മണിക്ക് ഓണ്‍...    Read More on: http://360malayalam.com/single-post.php?nid=955
തദ്ദേശ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനുള്ള സര്‍വ്വകക്ഷിയോഗം ഇന്ന്. രാവിലെ 10 മണിക്ക് ഓണ്‍...    Read More on: http://360malayalam.com/single-post.php?nid=955
തെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കല്‍: സര്‍വ്വകക്ഷിയോഗം ഇന്ന് തദ്ദേശ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനുള്ള സര്‍വ്വകക്ഷിയോഗം ഇന്ന്. രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുന്നത്. ഉപതെരഞ്ഞെടുപ്പിനൊപ്പം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്