നവകേരള സദസ്സ് :കുന്നംകുളം മണ്ഡലം ദീപാലകൃതമാകും

നവകേരള സദസ്സിന്റെ ഭാഗമായി നവംബർ 30 മുതൽ കുന്നംകുളം നഗരത്തിന്റെ പ്രധാന വീഥികൾ ദീപാലങ്കാരങ്ങളാൽ മനോഹരമാകും. ബൂത്ത് പഞ്ചായത്ത് തലത്തിൽ നവകേരള സദസ്സും ലോഗോയും ഉൾപ്പെടുത്തി ദീപങ്ങൾ തെളിയിക്കും. 30 ന് നഗരസഭയുടെ നേതൃത്വത്തിലും 1, 2, തിയ്യതികളിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിലും ദീപങ്ങൾ തെളിയിച്ച് കുന്നംകുളം മണ്ഡലം നവകേരള സദസ്സിന് ഒരുങ്ങും.



നവകേരള സദസ്സ് സംഘാടകസമിതി ഓഫീസിൽ ചേർന്ന എസി മൊയ്തീൻ എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്തുകളുടെ വിവിധ പരിപാടികളും പ്രവർത്തനങ്ങളും വിലയിരുത്തി.നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ , ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ്, നോഡൽ ഓഫീസർ എസ് ഹരീഷ്,പഞ്ചായത്ത് പ്രസിഡന്റുമാർ , കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

നവകേരള സദസ്സിന്റെ ഭാഗമായി നവംബർ 30 മുതൽ കുന്നംകുളം നഗരത്തിന്റെ പ്രധാന വീഥികൾ ദീപാലങ്കാരങ്ങളാൽ മനോഹരമാകും. ബൂത്ത് പഞ്ചായത്ത് തലത്...    Read More on: http://360malayalam.com/single-post.php?nid=7997
നവകേരള സദസ്സിന്റെ ഭാഗമായി നവംബർ 30 മുതൽ കുന്നംകുളം നഗരത്തിന്റെ പ്രധാന വീഥികൾ ദീപാലങ്കാരങ്ങളാൽ മനോഹരമാകും. ബൂത്ത് പഞ്ചായത്ത് തലത്...    Read More on: http://360malayalam.com/single-post.php?nid=7997
നവകേരള സദസ്സ് :കുന്നംകുളം മണ്ഡലം ദീപാലകൃതമാകും നവകേരള സദസ്സിന്റെ ഭാഗമായി നവംബർ 30 മുതൽ കുന്നംകുളം നഗരത്തിന്റെ പ്രധാന വീഥികൾ ദീപാലങ്കാരങ്ങളാൽ മനോഹരമാകും. ബൂത്ത് പഞ്ചായത്ത് തലത്തിൽ നവകേരള സദസ്സും ലോഗോയും ഉൾപ്പെടുത്തി ദീപങ്ങൾ തെളിയിക്കും. 30 ന് നഗരസഭയുടെ നേതൃത്വത്തിലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്