ജല്‍ ജീവന്‍ മിഷന്‍: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മലപ്പുറം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല ജല ശുചിത്വ മിഷന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ 797512 ഗ്രാമീണ  വീടുകളാണ് നിലവിലുള്ളത്. ഇതില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നിലവില്‍ വന്ന ശേഷം 1,94,315 കണക്‍ഷനുകൾ നല്‍കിയതായും ഇനി 459621 ജല കണക്‍ഷനുകള്‍ കൂടി നല്‍കാനുള്ളതായും വാട്ടര്‍ അതോറിറ്റി മലപ്പുറം ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ടി.എന്‍ ജയകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു.

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ രണ്ടിടങ്ങളിലായി 65 സെന്റ് സർക്കാർ ഭൂമികൾ ലഭിക്കാനുണ്ട്. തൃക്കലങ്ങോട്, പോരൂർ, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകൾക്കായുള്ള കുടിവെള്ള പദ്ധതിക്ക് വഖഫ് ബോർഡിന്റെ കൈവശമുള്ള 40 സെന്റ് ഭൂമി ലഭിക്കേണ്ടതുണ്ട്. വണ്ടൂർ, തൂവൂർ, കരുവാരകുണ്ട്, കാളികാവ്, എടപ്പറ്റ ഗ്രാമപഞ്ചായത്തുകൾക്കായുള്ള കുടിവെള്ള പദ്ധതിക്ക് ജലസംഭരണി നിര്‍മിക്കുന്നതിന് കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ 25 സെന്റ് റവന്യൂ ഭൂമി ലഭിക്കേണ്ടതുണ്ട്. ചുങ്കത്തറ, പോത്തുകല്ല്, തൃപ്രങ്ങോട്, പാണ്ടിക്കാട്, കരുളായി, മേലാറ്റൂർ എന്നിവിടങ്ങളിലായി 478 സെന്റ് സ്വകാര്യ ഭൂമിയും ഇനിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തും. 2024 ഓടെ എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

യോഗത്തില്‍ ഡോ.എം.പി. അബ്ദുസമദ് സമദാനി എം.പി, പൊതുമരാമത്ത് വകുപ്പ്,വാട്ടര്‍ അതോറിറ്റി വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

#360malayalam #360malayalamlive #latestnews #water #malappuram #jaljeevanmission

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മലപ്പുറം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്...    Read More on: http://360malayalam.com/single-post.php?nid=7948
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മലപ്പുറം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്...    Read More on: http://360malayalam.com/single-post.php?nid=7948
ജല്‍ ജീവന്‍ മിഷന്‍: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മലപ്പുറം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല ജല ശുചിത്വ മിഷന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ 797512 ഗ്രാമീണ വീടുകളാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്