ഒരു വാര്‍ഡില്‍ ഒരു സംരംഭം ; ഗുരുവായൂരിൽ യൂണിറ്റ് ആരംഭിച്ചു

ഗുരുവായൂർ നഗരസഭയിൽ തൊഴില്‍ സംരംഭക യൂണിറ്റായ ബിസ്മി പോള്‍ട്രി ഹാച്ചര്‍ യൂണിറ്റിന് തുടക്കമായി. നഗരസഭ ജനകീയ ആസൂത്രണം 2022- 23  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ശതമാനം സബ്സിഡി നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന മൂന്നാമത് സംരംഭക യൂണിറ്റാണ് ചക്കംകണ്ടത്ത് ആരംഭിച്ച് ബിസ്മി പൗള്‍ട്രി ഹാച്ചര്‍ യൂണിറ്റ്. 


ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, എ സായിനാഥന്‍ മാസ്റ്റര്‍, തൈക്കാട് മൃഗാശുപത്രി വെറ്റിനറി ഡോക്ടര്‍ അമൃത വിവേക്, തൈക്കാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എന്‍ വി ഹാരിസ് എന്നിവര്‍ സംസാരിച്ചു. നഗരസഭ വ്യവസായ വികസന ഓഫീസര്‍ വി സി ബിന്നി പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ എം ഷെഫീര്‍ സ്വാഗതവും ബിസ്മി ഗ്രൂപ്പ് സംരംഭക നാസിറ സൈഫുദ്ദീന്‍ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

ഗുരുവായൂർ നഗരസഭയിൽ തൊഴില്‍ സംരംഭക യൂണിറ്റായ ബിസ്മി പോള്‍ട്രി ഹാച്ചര്‍ യൂണിറ്റിന് തുടക്കമായി. നഗരസഭ ജനകീയ ആസൂത്രണം 2022- 23 വാര്‍ഷിക ...    Read More on: http://360malayalam.com/single-post.php?nid=7913
ഗുരുവായൂർ നഗരസഭയിൽ തൊഴില്‍ സംരംഭക യൂണിറ്റായ ബിസ്മി പോള്‍ട്രി ഹാച്ചര്‍ യൂണിറ്റിന് തുടക്കമായി. നഗരസഭ ജനകീയ ആസൂത്രണം 2022- 23 വാര്‍ഷിക ...    Read More on: http://360malayalam.com/single-post.php?nid=7913
ഒരു വാര്‍ഡില്‍ ഒരു സംരംഭം ; ഗുരുവായൂരിൽ യൂണിറ്റ് ആരംഭിച്ചു ഗുരുവായൂർ നഗരസഭയിൽ തൊഴില്‍ സംരംഭക യൂണിറ്റായ ബിസ്മി പോള്‍ട്രി ഹാച്ചര്‍ യൂണിറ്റിന് തുടക്കമായി. നഗരസഭ ജനകീയ ആസൂത്രണം 2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ശതമാനം സബ്സിഡി നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന മൂന്നാമത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്