തൃശൂർ പൂരം : സുരക്ഷ ഉറപ്പാക്കാൻ ഇന്റലിജൻസ് സംവിധാനം ഊർജ്ജിതമാക്കി

ഏപ്രിൽ 30 ന് നടക്കുന്ന തൃശൂർ പൂരത്തോടനുബന്ധിച്ച് സുരക്ഷ ഉറപ്പാക്കാൻ ഇന്റലിജൻസ് സംവിധാനം ഊർജ്ജിതമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു.  പൂരം ആഘോഷ പരിപാടികൾ കണക്കിലെടുത്ത് കുറ്റവാളികൾ നഗരത്തിൽ എത്തിച്ചേരാനുള്ള സാധ്യതകൾ മുൻകൂട്ടികണ്ട് രാത്രിയും പകലും നഗരത്തിൽ പോലീസ് പട്രോളിങ്ങ് ഊർജ്ജിതമാക്കി. ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ താമസക്കാരായെത്തുന്നവരുടെ രേഖകൾ കൃത്യമായി പരിശോധിക്കണമെന്നും സിസിടിവി സംവിധാനം കാര്യക്ഷമമായി നടപ്പാക്കണമെന്നും ലോഡ്ജ് ഉടമകളോട് നിർദ്ദേശം നൽകി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, ഷോപ്പിങ്ങ് മാളുകൾ എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണം കാര്യക്ഷമമാക്കി. ഉത്സവ സമയങ്ങളിൽ ജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കുറ്റവാളികൾ നുഴഞ്ഞുകയറി അതിക്രമങ്ങൾ ഇല്ലാതിരിക്കാൻ ഷാഡോ പോലീസുദ്യോഗസ്ഥരേയും, മഫ്ടിപോലീസ് ഉദ്യോഗസ്ഥരേയും വിന്യസിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഇല്ലാതിരിക്കാൻ പ്രത്യേക വനിതാ പോലീസ് സംഘത്തെ നിയോഗിക്കും. മോഷണം, പിടിച്ചുപറി, പോക്കറ്റടി, സ്ത്രീകളേയും കുട്ടികളേയും അപമാനിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കും. പൂരം പ്രദർശനനഗരിയിലുൾപ്പെടെ, നഗരത്തെ വിവിധ മേഖലകളാക്കി തിരിച്ച് പോലീസുദ്യോഗസ്ഥർക്ക് ക്രമസമാധാന ചുമതലകൾ നൽകിയിരിക്കുന്നു. കുറ്റവാളികളെ തിരിച്ചറിയാൻ നിരീക്ഷണപാടവമുള്ള പോലീസുദ്യോഗസ്ഥരെ നഗരത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കും.  മുൻപ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങളടങ്ങിയ കമ്പ്യൂട്ടർ ഡാറ്റ ബേസുകൾ ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ പോലീസുദ്യോഗസ്ഥർക്കും ലഭ്യമാക്കും. ഇതുവഴി കുറ്റവാളികളെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെ പുറത്തിറങ്ങിയ കുറ്റവാളികളെ പ്രത്യേക നിരീക്ഷണം നടത്തും. ഉത്സവകാലത്തെ പ്രത്യേക അന്തരീക്ഷം മുതലെടുത്ത് കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ള കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കും. നഗരത്തിൽ പോലീസ് സ്ഥാപിച്ചിരിക്കുന്ന മുന്നുറിലധികം സിസിടിവി ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ 24 മണിക്കൂറും പോലീസ് കൺട്രോൾ റൂമിൽ നിരീക്ഷിക്കും. സ്വകാര്യവ്യക്തികളും, സ്ഥാപനങ്ങളും, ബാങ്കിങ്ങ്-ധനകാര്യ സ്ഥാപനങ്ങളും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ചു.  ജില്ലയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങളും നിർമ്മിത ബുദ്ധി ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിച്ചുവരുന്നു.   ജില്ലയിലെ ക്രമസമാധാന അന്തരീക്ഷം  കൃത്യമായി അവലോകനം ചെയ്ത് റിപ്പോർട്ട് ചെയ്യുന്നതിന്  ജില്ലാ സ്പെഷൽ ബ്രാഞ്ച് അസി.കമ്മീഷണർ കെ. സുമേഷിനെ ചുമതലപ്പെടുത്തി. പൊതുജനങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതികൾ അറിയിക്കുന്നതിന് ബന്ധപ്പെടുക : 112, തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂം: 0487 2424193, ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ : 0487 2424192.

#360malayalam #360malayalamlive #latestnews #thrissurpooram

ഏപ്രിൽ 30 ന് നടക്കുന്ന തൃശൂർ പൂരത്തോടനുബന്ധിച്ച് സുരക്ഷ ഉറപ്പാക്കാൻ ഇന്റലിജൻസ് സംവിധാനം ഊർജ്ജിതമാക്കിയതായി സിറ്റി പോലീസ് കമ്മീ...    Read More on: http://360malayalam.com/single-post.php?nid=7824
ഏപ്രിൽ 30 ന് നടക്കുന്ന തൃശൂർ പൂരത്തോടനുബന്ധിച്ച് സുരക്ഷ ഉറപ്പാക്കാൻ ഇന്റലിജൻസ് സംവിധാനം ഊർജ്ജിതമാക്കിയതായി സിറ്റി പോലീസ് കമ്മീ...    Read More on: http://360malayalam.com/single-post.php?nid=7824
തൃശൂർ പൂരം : സുരക്ഷ ഉറപ്പാക്കാൻ ഇന്റലിജൻസ് സംവിധാനം ഊർജ്ജിതമാക്കി ഏപ്രിൽ 30 ന് നടക്കുന്ന തൃശൂർ പൂരത്തോടനുബന്ധിച്ച് സുരക്ഷ ഉറപ്പാക്കാൻ ഇന്റലിജൻസ് സംവിധാനം ഊർജ്ജിതമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു. പൂരം ആഘോഷ പരിപാടികൾ കണക്കിലെടുത്ത് കുറ്റവാളികൾ നഗരത്തിൽ എത്തിച്ചേരാനുള്ള സാധ്യതകൾ മുൻകൂട്ടികണ്ട് രാത്രിയും പകലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്