യോദ്ധാവ് പദ്ധതി വഴി ഇതുവരെ ലഭിച്ചത് 1131 രഹസ്യ വിവരങ്ങൾ ; ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്ന്

ലഹരിപദാര്‍ത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസ് രൂപം നല്‍കിയ പദ്ധതിയായ  യോദ്ധാവിലേക്ക് ഒക്ടോബര്‍ ആറുമുതല്‍ 31 വരെ  1131 പേര്‍ പോലീസിന് രഹസ്യവിവരങ്ങള്‍ കൈമാറി. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ് - 144 എണ്ണം. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 104 ഉം ആലപ്പുഴയില്‍ നിന്ന് 76 ഉം വിവരങ്ങള്‍ ഇക്കാലയളവില്‍ പോലീസിന് ലഭിച്ചു.  അതാത് ജില്ലാ പോലീസിന്  കൈമാറിയ വിവരങ്ങൾ പരിശോധിച്ച് കൃത്യമായ ഇടപെടലും  നടപടികളും സ്വീകരിച്ചു വരുന്നു. 


ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി 99959 66666 എന്ന വാട്സ്ആപ്പ് നമ്പരിലൂടെ പോലീസിന് കൈമാറാം. മയക്കുമരുന്നിന്‍റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങള്‍ സ്വകാര്യമായി പങ്കുവെയ്ക്കാനാകുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആണിത്. ഈ നമ്പറിലേയ്ക്ക് വിളിച്ചുസംസാരിക്കാനാവില്ല.

 

മറ്റു ജില്ലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ എണ്ണം ചുവടെ:

തിരുവനന്തപുരം സിറ്റി - 54, കൊല്ലം സിറ്റി - 49, കൊല്ലം റൂറല്‍ 51, പത്തനംതിട്ട - 42, കോട്ടയം - 51, ഇടുക്കി - 34, എറണാകുളം സിറ്റി - 69, എറണാകുളം റൂറല്‍ - 74, തൃശൂര്‍ സിറ്റി - 60, തൃശൂര്‍ റൂറല്‍ - 39, പാലക്കാട് - 52, കോഴിക്കോട് സിറ്റി - 61, കോഴിക്കോട് റൂറല്‍ - 67, വയനാട് - 19, കണ്ണൂര്‍ സിറ്റി - 48, കണ്ണൂര്‍ റൂറല്‍ - 10, കാസര്‍ഗോഡ് - 27



#360malayalam #360malayalamlive #latestnews #keralapolice

ലഹരിപദാര്‍ത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസ് രൂപം നല്‍കിയ പദ്ധതിയായ യോദ്ധാവിലേക്ക് ഒക്ടോബര്‍ ആറുമു...    Read More on: http://360malayalam.com/single-post.php?nid=7642
ലഹരിപദാര്‍ത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസ് രൂപം നല്‍കിയ പദ്ധതിയായ യോദ്ധാവിലേക്ക് ഒക്ടോബര്‍ ആറുമു...    Read More on: http://360malayalam.com/single-post.php?nid=7642
യോദ്ധാവ് പദ്ധതി വഴി ഇതുവരെ ലഭിച്ചത് 1131 രഹസ്യ വിവരങ്ങൾ ; ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്ന് ലഹരിപദാര്‍ത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസ് രൂപം നല്‍കിയ പദ്ധതിയായ യോദ്ധാവിലേക്ക് ഒക്ടോബര്‍ ആറുമുതല്‍ 31 വരെ 1131 പേര്‍ പോലീസിന് രഹസ്യവിവരങ്ങള്‍ കൈമാറി. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ് - 144 എണ്ണം. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്