പുതുവർഷ സമ്മാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ് ; തൃശ്ശൂർ ജില്ലയിൽ 136 പുതിയ അധ്യാപക നിയമനങ്ങൾ

പുതുവർഷ സമ്മാനമായി തൃശ്ശൂർ ജില്ലയിൽ 136 പുതിയ അധ്യാപക നിയമനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. 44എൽ പി സ്കൂൾ അദ്ധ്യാപകരേയും 92 യു പി സ്കൂൾ അധ്യാപകരേയുമാണ് ഇപ്പോൾ നിയമിക്കുന്നത്. എൽ പി സ്കൂൾ അധ്യാപകരുടെ നിയമന ഉത്തരവുകൾ ഉദ്യോഗാർഥികൾക്ക് അയച്ചു കഴിഞ്ഞു. അടുത്ത പ്രവൃത്തി ദിവസം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ എത്തി സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയാൽ ഈ അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാം.

 92 യു പി അധ്യാപകർക്കു ള്ള  നിയമന ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. നേരത്തെ, ഓണസമ്മാനമായി 215 എൽ പി സ്കൂൾ അധ്യാപകർക്ക് നിയമനം നൽകിയിരുന്നു. ഇപ്പോൾ നടക്കുന്നതുൾപ്പടെ ഉൾപ്പെടെ 351 അധ്യാപകർക്കാണ് ഈ അധ്യയനവർഷം നിയമനം നൽകുന്നത്. ജില്ലയുടെ ചരിത്രത്തിൽ ഇതാദ്യമാണ്.

2019ന് ശേഷം വിദ്യാലയങ്ങളിൽ തസ്തികാനിർണ്ണയം നടന്നിരുന്നില്ല.19ലെ തസ്തികൾ തന്നെ കഴിഞ്ഞ രണ്ടു വർഷവും തുടർന്നു. ഈ വർഷം തസ്തികാനിർണ്ണയം നടക്കുകയാണ്.ഈ വർഷം ഉണ്ടായ അധികതസ്തികൾ കണക്കാക്കുന്നതിലേക്കായി ഉന്നതതല പരിശോധന ജില്ലയിൽ പൂർത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പറഞ്ഞു.

#360malayalam #360malayalamlive #latestnews #teacher #thrissur

പുതുവർഷ സമ്മാനമായി തൃശ്ശൂർ ജില്ലയിൽ 136 പുതിയ അധ്യാപക നിയമനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. 44എൽ പി സ്കൂൾ അദ്ധ്യാപകരേയും 92 യു പി സ്കൂ...    Read More on: http://360malayalam.com/single-post.php?nid=7698
പുതുവർഷ സമ്മാനമായി തൃശ്ശൂർ ജില്ലയിൽ 136 പുതിയ അധ്യാപക നിയമനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. 44എൽ പി സ്കൂൾ അദ്ധ്യാപകരേയും 92 യു പി സ്കൂ...    Read More on: http://360malayalam.com/single-post.php?nid=7698
പുതുവർഷ സമ്മാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ് ; തൃശ്ശൂർ ജില്ലയിൽ 136 പുതിയ അധ്യാപക നിയമനങ്ങൾ പുതുവർഷ സമ്മാനമായി തൃശ്ശൂർ ജില്ലയിൽ 136 പുതിയ അധ്യാപക നിയമനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. 44എൽ പി സ്കൂൾ അദ്ധ്യാപകരേയും 92 യു പി സ്കൂൾ അധ്യാപകരേയുമാണ് ഇപ്പോൾ നിയമിക്കുന്നത്. എൽ പി സ്കൂൾ അധ്യാപകരുടെ നിയമന ഉത്തരവുകൾ ഉദ്യോഗാർഥികൾക്ക് അയച്ചു കഴിഞ്ഞു. അടുത്ത പ്രവൃത്തി ദിവസം വിദ്യാഭ്യാസ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്