അതിദരിദ്ര കുടുംബങ്ങളുടെ വീട് പുനരുദ്ധാരണത്തിന് വടക്കാഞ്ചേരി നഗരസഭ

അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ വടക്കാഞ്ചേരി നഗരസഭ. 91 കുടുംബങ്ങളുണ്ട് പട്ടികയിൽ. പട്ടികജാതി വിഭാഗത്തിൽ പെട്ടവർ ഉൾപ്പെടെ 27 പേരുടെ വീടുകളാണ് അടിയന്തരമായി പുനരുദ്ധാരണം നടത്തേണ്ടത്. പ്രവർത്തനത്തിനായി ഈ വർഷം 22 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. 

അതിദരിദ്ര കുടുംബങ്ങളുടെ വീട് അറ്റക്കുറ്റപണി നടത്തുന്നതിന് നഗരസഭ നേരിട്ടാണ് നടപടി സ്വീകരിക്കുന്നത്. ഇതിനായി കൺസട്രക്ഷൻ പരിശീലനം ലഭിച്ച വനിതകളുടെ കുടുംബശ്രീ യൂണിറ്റിനെ സജ്ജമാക്കിയിട്ടുണ്ട്. 7 പേരടങ്ങുന്ന യൂണിറ്റാണിത്.  നഗരസഭയിലെ പിഎംഎവൈ-ലൈഫ് വീടുകളുടെ പണി പൂർത്തീകരിച്ച പരിചയവും ഇവർക്കുണ്ട്. ഭൂരിഭാഗം വീടുകൾക്കും ബാത്റൂം, അടുക്കള, നിലംതേക്കൽ, ചുമർ തേക്കൽ എന്നിവയാണ് വേണ്ടിവരുന്നത്. 2022 ഡിസംബർ 31നുള്ളിൽ പുനരുദ്ധാരണ പ്രവൃത്തി  പൂർത്തീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.           

അതിദരിദ്ര കുടുംബങ്ങളുടെ വീട് പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ നിർവഹിച്ചു. വാർഡ് കൗൺസിലർ മല്ലിക സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ കെ മനോജ്‌, അയ്യങ്കാളി തൊഴിലുറപ്പ് എൻജിനീയർ ബിന്ദു, എ എച്ച് സലാം എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #vadakkanchery #lifemission

അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ വടക്കാഞ്ചേരി നഗരസഭ. 91 ക...    Read More on: http://360malayalam.com/single-post.php?nid=7639
അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ വടക്കാഞ്ചേരി നഗരസഭ. 91 ക...    Read More on: http://360malayalam.com/single-post.php?nid=7639
അതിദരിദ്ര കുടുംബങ്ങളുടെ വീട് പുനരുദ്ധാരണത്തിന് വടക്കാഞ്ചേരി നഗരസഭ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ വടക്കാഞ്ചേരി നഗരസഭ. 91 കുടുംബങ്ങളുണ്ട് പട്ടികയിൽ. പട്ടികജാതി വിഭാഗത്തിൽ പെട്ടവർ ഉൾപ്പെടെ 27 പേരുടെ വീടുകളാണ് അടിയന്തരമായി പുനരുദ്ധാരണം നടത്തേണ്ടത്. പ്രവർത്തനത്തിനായി ഈ വർഷം 22 ലക്ഷം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്