എ.ടി.എമ്മുകളിൽ കൃത്രിമം കാണിച്ച് പണം തട്ടിപ്പ് പതി പിടിയിൽ

കൊച്ചിയിൽ എടിഎം കൃത്രിമം കാണിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഇടപ്പള്ളി ടോൾ പരിസരത്ത് നിന്നാണ് ഉത്തർപ്രദേശ് സ്വദേശി മുബാറക്കാണ് കളമശ്ശേരി പോലിസിന്റെ പിടിയിലായത്. കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപകരണവും പിടികൂടി. വീണ്ടും തട്ടിപ്പിനായി എടിഎമ്മിന് സമീപം ചുറ്റിപ്പറ്റി നിൽക്കുന്നതിനിടെ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടി. സ്‌കെയിൽ പോലുള്ള വസ്തു ഉപയോഗിച്ചായിരുന്നു കവർച്ച


ATM കൾ മോഷ്ടാവ് ആദ്യം നിരീക്ഷിക്കും. ശേഷം എടിഎമ്മിനുള്ളിൽ കയറി, പണം വരുന്ന ഭാഗത്ത് പ്രത്യേകതരം ഉപകരണം ഘടിപ്പിക്കും. എടിഎമ്മിന് പുറത്തു നിന്ന് ഇവിടേക്ക് വരുന്ന ഇടപാടുകാരെ നിരീക്ഷിക്കും. ഇടപാടുകാര്‍ എത്തി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ നോട്ടുകെട്ടുകളുടെ ശബ്ദം കേള്‍ക്കാമെങ്കിലും പണം പുറത്ത് വരില്ല. സാങ്കേതിക തടസമെന്ന ധാരണയില്‍ ഇടപാടുകാര്‍ സ്ഥലംവിടും. ഇതിന് പിന്നാലെയെത്തുന്ന മോഷ്ടാവ് അകത്ത് കടന്ന് ഘടിപ്പിച്ച ഉപകരണം ഇളക്കി മാറ്റി പണം കൈക്കലാക്കി മുങ്ങും. കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത്. 

എ ടി എമ്മുകളിൽ പണം പിൻവലിക്കുന്ന വേളയിൽ ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാൽ ഉടൻ തന്നെ ബാങ്ക് അധികൃതരെ അറിയിക്കേണ്ടതാണ്

#360malayalam #360malayalamlive #latestnews

കൊച്ചിയിൽ എടിഎം കൃത്രിമം കാണിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഇടപ്പള്ളി ടോൾ പരിസരത്ത് നിന്നാണ് ഉത്തർപ്രദേശ് സ്വദേശി മുബാറക്...    Read More on: http://360malayalam.com/single-post.php?nid=7413
കൊച്ചിയിൽ എടിഎം കൃത്രിമം കാണിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഇടപ്പള്ളി ടോൾ പരിസരത്ത് നിന്നാണ് ഉത്തർപ്രദേശ് സ്വദേശി മുബാറക്...    Read More on: http://360malayalam.com/single-post.php?nid=7413
എ.ടി.എമ്മുകളിൽ കൃത്രിമം കാണിച്ച് പണം തട്ടിപ്പ് പതി പിടിയിൽ കൊച്ചിയിൽ എടിഎം കൃത്രിമം കാണിച്ച് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഇടപ്പള്ളി ടോൾ പരിസരത്ത് നിന്നാണ് ഉത്തർപ്രദേശ് സ്വദേശി മുബാറക്കാണ് കളമശ്ശേരി പോലിസിന്റെ പിടിയിലായത്. കൃത്രിമം നടത്താൻ ഉപയോഗിച്ച ഉപകരണവും പിടികൂടി. വീണ്ടും തട്ടിപ്പിനായി എടിഎമ്മിന് സമീപം ചുറ്റിപ്പറ്റി നിൽക്കുന്നതിനിടെ പോലീസിനെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്