പൂക്കോട് സാംസ്കാരിക കായിക സമുച്ചയം ഉദ്ഘാടനം ആഗസ്റ്റ് 27ന്

ഗുരുവായൂർ നഗരസഭയുടെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകുന്ന പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിന്റെ  ഉദ്ഘാടനം ആഗസ്റ്റ് 27 ന് വൈകീട്ട് 6 മണിക്ക് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും. അമൃത് പദ്ധതി പ്രകാരം നിർമ്മിച്ച പൂക്കോട് സാംസ്കാരിക നിലയം ഗ്രൗണ്ടിന്റെ നിർമ്മാണത്തിനായി 1.59 കോടി രൂപയാണ്  വിനിയോഗിച്ചത്.  നഗരസഭയിലെ ആദ്യത്തെ കായിക സാംസ്കാരിക സമുച്ചയം കൂടിയാണിത്. പൂക്കോട് പ്രദേശത്ത് 143 സെന്റ് സ്ഥലത്താണ് സാംസ്കാരിക കായിക സമുച്ചയം ഒരുക്കിയിട്ടുള്ളത്.

പുൽത്തകിടി വിരിച്ച ഫുട്ബോൾ ഗ്രൗണ്ട്, ഇൻഡോർ ബാസ്കറ്റ് ബോൾ കോർട്ട്, ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, വോളിബോൾ കോർട്ട്, സ്പോർട്സ് സെന്റർ, വിശാലമായ പാർക്കിങ്ങ് ഗ്രൗണ്ട്, കളിക്കാനും വ്യായാമത്തിനുമായി ആധുനിക ഉപകരണങ്ങൾ, ശുചിമുറികൾ, കഫറ്റീരിയ എന്നീ സൗകര്യങ്ങളോടെയാണ് സമുച്ചയം തയ്യാറാക്കിയത്. കൂടാതെ കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ മനോഹരമായ പാർക്കും  ഒരുക്കിയിട്ടുണ്ട്.

എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയാകും. അമൃത് മിഷൻ ഡയറക്ടർ അരുൺ കെ വിജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ, നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർമാൻ അനിഷ്മ ഷനോജ്, നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ, നഗരസഭാ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

#360malayalam #360malayalamlive #latestnews

ഗുരുവായൂർ നഗരസഭയുടെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകുന്ന പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 27 ന് വൈകീട്ട് ...    Read More on: http://360malayalam.com/single-post.php?nid=7407
ഗുരുവായൂർ നഗരസഭയുടെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകുന്ന പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 27 ന് വൈകീട്ട് ...    Read More on: http://360malayalam.com/single-post.php?nid=7407
പൂക്കോട് സാംസ്കാരിക കായിക സമുച്ചയം ഉദ്ഘാടനം ആഗസ്റ്റ് 27ന് ഗുരുവായൂർ നഗരസഭയുടെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകുന്ന പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 27 ന് വൈകീട്ട് 6 മണിക്ക് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും. അമൃത് പദ്ധതി പ്രകാരം നിർമ്മിച്ച പൂക്കോട് സാംസ്കാരിക നിലയം ഗ്രൗണ്ടിന്റെ നിർമ്മാണത്തിനായി 1.59 കോടി രൂപയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്