ആദ്യം തെക്ക്, പിന്നെ വടക്ക് : ഒരാഴ്ച്ചകാലം കേരളത്തിൽ അതിശക്തമായ മഴ

കേരളത്തിലും തമിഴ്‌നാട്ടിലും നാളെ മുതൽ മഴ ശക്തിപ്പെടുമെന്നും അടുത്ത ഒരാഴ്ച്ചക്കാലം അത് തുടരുമെന്നും മുന്നറിയിപ്പുമായി മെറ്റ്ബീറ്റ് വെതർ. 


കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിലും ക്ത്യമായ പ്രവചനങ്ങളും ലൈവ് അപ്ഡേറ്റുകളും നൽകി ഏറെ ജനകീയമായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കാലവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പുമായി മെറ്റ്ബീറ്റ് വെതർ.


 നിലവിൽ മൺസൂൺ ട്രഫ് ഹിമാലയൻ ഭാഗത്ത് തുടരുകയാണെങ്കിലും നാളെ മുതൽ മറ്റ് കാലാവസ്ഥാ സാഹചര്യങ്ങൾ ഉരുത്തിരിയുന്നതു മൂലമാണ് കേരളത്തിൽ അതിശക്തമായ മഴ ഉണ്ടാകുക. ഇതിന്റെ ഫലമായി പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയും കാലവർഷക്കാറ്റ് മഴ നൽകുകയും ചെയ്യും എന്നാണ്  മെറ്റ്ബീറ്റ് വെതർ നൽകുന്ന മുന്നറിയിപ്പ്.


*ബ്രേക്ക് തുടരുന്നു, പക്ഷേ..*

മൺസൂൺ മഴപ്പാത്തി എന്ന ട്രഫിന്റെ പടിഞ്ഞാറേ അഗ്രം നിലവിൽ വടക്കോട്ട് മാറിയും കിഴക്കേ അഗ്രം ഹിമാലയൻ നിരകളോട് ചേർന്നുമാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്നു ദിവസം കൂടി ഈ നിലയിൽ മൺസൂൺ ട്രഫ് തുടരും. തുടർന്ന് ഹിമാലയൻ ഭാഗത്തുള്ള ട്രഫിന്റെ അഗ്രം തെക്കോട്ടേക്ക് മാറിത്തുടങ്ങും. ഇതോടെ ഓഗസ്റ്റ് മൂന്നിന് ശേഷം കേരളത്തിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. 

നിലവിൽ മൺസൂൺ ബ്രേക്ക് തുടരുന്നുണ്ടെങ്കിലും കേരളത്തിനു കുറുകെ ട്രോപോസ്ഫിയറിന്റെ മധ്യ ഉയരത്തിലായി കാറ്റിന്റെ ഖണ്ഡധാര രൂപപ്പെടുന്നുണ്ട്. അത് ദക്ഷിണേന്ത്യയിൽ ഓഗസ്റ്റ് 2 മുതൽ മഴ ശക്തിപ്പെടുത്താൻ കാരണമാകും. ഒപ്പം കന്യാകുമാരിയിൽ നിന്ന് ചത്തീസ്ഗഡിലേക്കുള്ള തെക്കു-വടക്ക് ന്യൂനമർദ പാത്തിയും കേരളത്തിൽ മഴ കൂടാൻ സാഹചര്യം ഒരുക്കും.


*ജാഗ്രത വേണം*

കേരളത്തിൽ കരയിലും കടലിലും തുടർന്നുള്ള ദിവസങ്ങളിൽ അതി ജാഗ്രത വേണം. കിഴക്കൻ മേഖലയിൽ ഇടിയോടെ ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നു. അനാവശ്യ യാത്രയും രാത്രികാല യാത്രയും മലയോര മേഖലകളിൽ ഒഴിവാക്കലാണ് സുരക്ഷിതം. ഡാമുകളിലേക്ക് തുടർന്നുള്ള ദിവസങ്ങളിൽ ജലനിരപ്പ് കൂടും. പൊതുജനങ്ങൾ അനാവശ്യ ഭീതി സൃഷ്ടിക്കുന്ന സന്ദേശങ്ങളിൽ വിശ്വസിക്കാതെ സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുക. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ എന്നിവർ നൽകുന്ന കാലാവസ്ഥാ അപ്‌ഡേഷനുകൾ ശ്രദ്ധിക്കുക. 


*ആദ്യം തെക്ക്, പിന്നെ വടക്ക്*

ഓഗസ്റ്റ് ഒന്നു മുതൽ മൂന്നു വരെ തെക്കൻ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴ ലഭിക്കുകയെന്നാണ് വിവിധ അന്തരീക്ഷ മോഡലുകൾ സൂചിപ്പിക്കുന്നത്. മറ്റു അന്തരീക്ഷ ഘടകങ്ങൾ കൂടി പരിശോധിക്കുമ്പോൾ മോഡൽ മുന്നറിയിപ്പ് ശരിയാകാനാണ് സാധ്യത. തുടർന്ന് മഴ വടക്കൻ കേരളത്തിലേക്ക് എത്തും. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായതോ തീവ്രമായതോ ആയ മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിനൊപ്പം തീരദേശ കർണാടക, മാഹി എന്നിവിടങ്ങളിലും സമാന കാലാവസ്ഥ അനുഭവപ്പെടും. 

#360malayalam #360malayalamlive #latestnews

മുന്നറിയിപ്പുമായി മെറ്റ്ബീറ്റ് വെതർ...    Read More on: http://360malayalam.com/single-post.php?nid=7313
മുന്നറിയിപ്പുമായി മെറ്റ്ബീറ്റ് വെതർ...    Read More on: http://360malayalam.com/single-post.php?nid=7313
ആദ്യം തെക്ക്, പിന്നെ വടക്ക് : ഒരാഴ്ച്ചകാലം കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പുമായി മെറ്റ്ബീറ്റ് വെതർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്