സുസ്ഥിര വികസനം : പരിശീലന പരിപാടികളുമായി തദ്ദേശസ്വയംഭരണ വകുപ്പ്

പ്രാദേശിക തലത്തിൽ സുസ്ഥിര വികസനം പ്രാവർത്തികമാക്കുന്നതിനുള്ള പരിശീലന പരിപാടികളുമായി തദ്ദേശസ്വയംഭരണ വകുപ്പ്. കിലയുടെ നേതൃത്വത്തിലാണ് ആദ്യഘട്ട പരിശീലനം.   സുസ്ഥിര വികസനത്തിന് പത്ത് വിഷയാധിഷ്ഠിത ലക്ഷ്യം കൈവരിക്കുന്നതിന് താഴേത്തട്ടിൽ പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് വകുപ്പ്. 

ആരോഗ്യ ഗ്രാമം, ശിശു സൗഹൃദ ഗ്രാമം, ജലസമൃദ്ധ ഗ്രാമം,  ദാരിദ്ര്യരഹിതവും ഉയർന്ന ഉപജീവന മാർഗമുള്ളതുമായ ഗ്രാമം, ശുചിത്വവും ഹരിതാഭവുമായ ഗ്രാമം, സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യമുള്ള ഗ്രാമം, ലിംഗസമത്വ വികസനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, സദ്ഭരണം എന്നീ പത്ത് വിഷയാധിഷ്ഠിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് താഴെ തട്ടിൽ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിനായി വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനം നൽകും. ഒരു വർക്കിംഗ് ഗ്രൂപ്പിൽ പത്തോളം അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പരിശീലനം. തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ജൂലൈ 21 മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കിലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

#360malayalam #360malayalamlive #latestnews

പ്രാദേശിക തലത്തിൽ സുസ്ഥിര വികസനം പ്രാവർത്തികമാക്കുന്നതിനുള്ള പരിശീലന പരിപാടികളുമായി തദ്ദേശസ്വയംഭരണ വകുപ്പ്. കിലയുടെ നേതൃത്വത...    Read More on: http://360malayalam.com/single-post.php?nid=7253
പ്രാദേശിക തലത്തിൽ സുസ്ഥിര വികസനം പ്രാവർത്തികമാക്കുന്നതിനുള്ള പരിശീലന പരിപാടികളുമായി തദ്ദേശസ്വയംഭരണ വകുപ്പ്. കിലയുടെ നേതൃത്വത...    Read More on: http://360malayalam.com/single-post.php?nid=7253
സുസ്ഥിര വികസനം : പരിശീലന പരിപാടികളുമായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രാദേശിക തലത്തിൽ സുസ്ഥിര വികസനം പ്രാവർത്തികമാക്കുന്നതിനുള്ള പരിശീലന പരിപാടികളുമായി തദ്ദേശസ്വയംഭരണ വകുപ്പ്. കിലയുടെ നേതൃത്വത്തിലാണ് ആദ്യഘട്ട പരിശീലനം. സുസ്ഥിര വികസനത്തിന് പത്ത് വിഷയാധിഷ്ഠിത ലക്ഷ്യം കൈവരിക്കുന്നതിന് താഴേത്തട്ടിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്