വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് നിര്‍മാണം: പദ്ധതി പ്രദേശം എം.എല്‍.എ സന്ദര്‍ശിച്ചു

വെളിയംങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍     പി. നന്ദകുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചു നിര്‍മാണ പുരോഗതി വിലയിരുത്തി. കുടിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം കാര്‍ഷിക മേഖലക്കും പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഏറെ പ്രയോജനമാകുമെന്നും ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി പദ്ധതി നാടിനു സമര്‍പ്പിക്കുമെന്നും എം.എല്‍.എ     പറഞ്ഞു. വെളിയങ്കോട് -മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പൊന്നാനി ചേറ്റുവ കനാലിനു കുറുകെയാണ് ലോക്ക് കം ബ്രിഡ്ജ് നിര്‍മാണം. വെളിയങ്കോടിനെയും മാറഞ്ചേരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതോടൊപ്പം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യുന്നതിനും പദ്ധതി ഗുണകരമാവും.  ലോക്ക് കം ബ്രിഡ്ജ് അപ്രോച്ച് റോഡും ഉള്‍പ്പടെ രണ്ട് ഘട്ടങ്ങളിലായി 43.97 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായ ബ്രിഡ്ജും  ലോക്കും ഇലക്ട്രിക്കല്‍ വര്‍ക്കുമായി 29.87 കോടിയുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. കാസര്‍ഗോഡ് എം.എസ് ബില്‍ഡേഴ്‌സിനാണ് നിര്‍മാണചുമതല. നബാര്‍ഡ് വിഹിതവും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് 29.87 കോടി പ്രവൃത്തിയാണ് ആദ്യ ഘട്ടം പൂര്‍ത്തീകരിക്കുക. നാലര മീറ്റര്‍ വീതീയില്‍ ഒറ്റവരി പാലമാണ് നിര്‍മിക്കുന്നത്. 25 മീറ്റര്‍ ആണ് നീളം.


 പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ. സിന്ധു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കല്ലാട്ടേല്‍ ഷംസു, ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈര്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ താജുന്നീസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. അജയന്‍, കൊല്ലം ഇന്‍ലാന്റ് നാവിഗേഷന്‍ ഡയറക്ടര്‍ അരുണ്‍ കെ.ജേക്കബ്, എം.എസ് ബില്‍ഡേഴ്സ് എം.ഡി ഹക്കീം എന്നിവരും എം.എല്‍.എ ക്കൊപ്പമുണ്ടായിരുന്നു.

#360malayalam #360malayalamlive #latestnews

വെളിയംങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പി. നന്ദകുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചു നിര്‍മാണ പുരോഗതി വിലയി...    Read More on: http://360malayalam.com/single-post.php?nid=7207
വെളിയംങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പി. നന്ദകുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചു നിര്‍മാണ പുരോഗതി വിലയി...    Read More on: http://360malayalam.com/single-post.php?nid=7207
വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് നിര്‍മാണം: പദ്ധതി പ്രദേശം എം.എല്‍.എ സന്ദര്‍ശിച്ചു വെളിയംങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പി. നന്ദകുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചു നിര്‍മാണ പുരോഗതി വിലയിരുത്തി. കുടിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം കാര്‍ഷിക മേഖലക്കും പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്