വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് പദ്ധതി: പ്രദേശത്തെ ശുദ്ധജലവിതരണത്തിന് ഏറെ പ്രയോജനപ്പെടും- മന്ത്രി റോഷി അഗസ്റ്റിന്‍

വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് യാഥാര്‍ഥ്യമാവുന്നതോടെ പ്രദേശത്തെ ശുദ്ധ ജലവിതരണത്തിനും 2400 ഹെക്ടര്‍ കൃഷിഭൂമിയിലേക്കുള്ള ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ  നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വീടുകളിലും 2024 ഓടെ കുടിവെള്ള കണക്ഷന്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും  കര്‍ഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും  മന്ത്രി പറഞ്ഞു.

പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ശിലാഫലകം പി.നന്ദകുമാര്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു. കൊല്ലം ഇന്‍ലാന്റ് നാവിഗേഷന്‍ ഡയറക്ടര്‍ അരുണ്‍ കെ.ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ. സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കല്ലാട്ടേല്‍ ഷംസു, ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈര്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ താജുന്നീസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. അജയന്‍, കെ.സി. ഷിഹാബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമിത രതീഷ്, കെ.എ ബക്കര്‍, ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.ബീന തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് യാഥാര്‍ഥ്യമാവുന്നതോടെ പ്രദേശത്തെ ശുദ്ധ ജലവിതരണത്തിനും 2400 ഹെക്ടര്‍ കൃഷിഭൂമിയിലേക്കുള്ള ജലസേചനത...    Read More on: http://360malayalam.com/single-post.php?nid=7206
വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് യാഥാര്‍ഥ്യമാവുന്നതോടെ പ്രദേശത്തെ ശുദ്ധ ജലവിതരണത്തിനും 2400 ഹെക്ടര്‍ കൃഷിഭൂമിയിലേക്കുള്ള ജലസേചനത...    Read More on: http://360malayalam.com/single-post.php?nid=7206
വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് പദ്ധതി: പ്രദേശത്തെ ശുദ്ധജലവിതരണത്തിന് ഏറെ പ്രയോജനപ്പെടും- മന്ത്രി റോഷി അഗസ്റ്റിന്‍ വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് യാഥാര്‍ഥ്യമാവുന്നതോടെ പ്രദേശത്തെ ശുദ്ധ ജലവിതരണത്തിനും 2400 ഹെക്ടര്‍ കൃഷിഭൂമിയിലേക്കുള്ള ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വീടുകളിലും 2024 ഓടെ കുടിവെള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്