പ്രവാസികളുടെ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തും: മന്ത്രി പി. രാജീവ്

പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകകേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളിൽ കാലഹരണപ്പെട്ട വ്യവസ്ഥകളും മാറ്റും. ഇതിനായി രൂപീകരിച്ച കമ്മിറ്റി ശുപാർശ സമർപ്പിച്ചിട്ടുണ്ട്. കാലത്തിന് യോജിക്കാത്ത നിയമങ്ങൾ മാറ്റാനാണ് തീരുമാനം.

ലോകകേരള സഭയെ ദുർബലപ്പെടുത്താൻ പുറത്ത് പല പ്രചാര വേലകളും നടക്കുന്നുണ്ട്. എന്നാൽ മുഴുവൻ അംഗങ്ങളും കക്ഷി രാഷ്ട്രീയത്തിനതീതമായി മലയാളി എന്ന വികാരം ഉയർത്തിപ്പിടിച്ച് കേരളത്തിനും ലോകകേരള സഭയ്ക്കും വേണ്ടി നിലകൊണ്ടു. പ്രവാസി സമൂഹത്തിന്റെ നേർപരിഛേദമാണ് ലോകകേരള സഭയിലുള്ളത്. കേരളവും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദുർബലപ്പെടുത്തുന്ന ഒരു നീക്കവും ഉണ്ടാകരുതെന്ന നിർദ്ദേശം ലോക കേരളസഭാ സമ്മേളനത്തിൽ ഉയർന്നു വന്നിരുന്നു. ദുബായ് എക്സ്പോയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കൊപ്പം എത്തിയപ്പോൾ ദുബായ് ഭരണാധികാരികളിൽ നിന്ന് ലഭിച്ച സ്വീകരണം വൈകാരികമായിരുന്നു. അത് മലയാളി പ്രവാസ സമൂഹത്തിനുള്ള അംഗീകാരമാണ്. ലോക കേരള സഭയിൽ ഒറ്റ പക്ഷമേ ഉള്ളെന്നും അത് കേരളത്തിന്റെ പക്ഷമാണെന്നും വ്യവസായ മന്ത്രി പറഞ്ഞു.

#360malayalam #360malayalamlive #latestnews

പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകകേരള സഭയുടെ സ...    Read More on: http://360malayalam.com/single-post.php?nid=7166
പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകകേരള സഭയുടെ സ...    Read More on: http://360malayalam.com/single-post.php?nid=7166
പ്രവാസികളുടെ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തും: മന്ത്രി പി. രാജീവ് പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകകേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളിൽ കാലഹരണപ്പെട്ട വ്യവസ്ഥകളും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്