ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്ക് ഇൻസുലിൻ എടുക്കാൻ സ്കൂളിൽ ക്ലാസ്സ്‌ മുറി ഒരുക്കും

ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ തുടർപഠനത്തിനും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇൻസുലിൻ എടുക്കുന്നതിന് കുട്ടികൾക്ക് വൃത്തിയുള്ളതും സ്വകാര്യത ഉള്ളതുമായ മുറി സ്കൂളിൽ ലഭ്യമാക്കണം. 


ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികളുടെ പട്ടിക എല്ലാ സ്കൂളുകളും സൂക്ഷിക്കണം. ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ഇത്തരം കുട്ടികളെ നിരന്തരം നിരീക്ഷിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകുകയും വേണം. വൈദ്യ സഹായം ആവശ്യമായ വേളയിൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.


വാർഷിക അധ്യാപക പരിശീലന പരിപാടിയിൽ എല്ലാ അധ്യാപകർക്കും ടൈപ്പ് 1 പ്രമേഹത്തെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ബോധവൽക്കരണം നൽകണം. ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള സ്കൂൾ പ്രവേശനത്തിനായി നിലവിലുള്ള രീതി തുടരാവുന്നതാണ്.

#360malayalam #360malayalamlive #latestnews

ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ തുടർപഠനത്തിനും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൊ...    Read More on: http://360malayalam.com/single-post.php?nid=7162
ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ തുടർപഠനത്തിനും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൊ...    Read More on: http://360malayalam.com/single-post.php?nid=7162
ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്ക് ഇൻസുലിൻ എടുക്കാൻ സ്കൂളിൽ ക്ലാസ്സ്‌ മുറി ഒരുക്കും ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ തുടർപഠനത്തിനും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇൻസുലിൻ എടുക്കുന്നതിന് കുട്ടികൾക്ക് വൃത്തിയുള്ളതും സ്വകാര്യത ഉള്ളതുമായ മുറി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്