കൊടുങ്ങല്ലൂരിൽനിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി

കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ അഖിൽ മുഹമ്മദ് (18) ആണ് ഇന്ത്യൻ അതിർത്തിയായ ലഡാക്കിൽ സൈന്യത്തിന്റെ കൈയ്യിൽപെട്ടത്. ഒന്നരമാസം മുമ്പാണ് അഖിൽ നാടുവിട്ടത്. തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു. തെരച്ചിൽ തുടരുന്നതിനിടെ ബസുകളിലും മറ്റുമായി ഡെൽഹിയിലും തുടർന്ന് ലഡാക്കിലും എത്തുകയായിരുന്നു. സൈന്യം പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ അഖിലിനെ പിടികൂടി ഉടൻ സമീപത്തെ പൊലീസ് സ്റ്റേഷനിൽ കൈമാറി. പൊലീസിൽ നിന്ന് വിവരം ലഭിച്ച വീട്ടുകാർ ലഡാക്കിലെത്തിയാണ് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.


അഖിൽ മുൻപും നാടുവിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഒരിക്കൽ കാണാതായപ്പോൾ പാലക്കാട് അതിർത്തിയിൽ നിന്ന് വനംവകുപ്പ് അധികൃതരാണ് പിടികൂടിയത്. 

#360malayalam #360malayalamlive #latestnews

കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ അഖിൽ മുഹമ്മദ് (18...    Read More on: http://360malayalam.com/single-post.php?nid=7136
കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ അഖിൽ മുഹമ്മദ് (18...    Read More on: http://360malayalam.com/single-post.php?nid=7136
കൊടുങ്ങല്ലൂരിൽനിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ അഖിൽ മുഹമ്മദ് (18) ആണ് ഇന്ത്യൻ അതിർത്തിയായ ലഡാക്കിൽ സൈന്യത്തിന്റെ കൈയ്യിൽപെട്ടത്. ഒന്നരമാസം മുമ്പാണ് അഖിൽ നാടുവിട്ടത്. തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു. തെരച്ചിൽ തുടരുന്നതിനിടെ ബസുകളിലും മറ്റുമായി ഡെൽഹിയിലും തുടർന്ന് ലഡാക്കിലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്