നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടൽ– ട്രാവൽസ് ഉടമയുമായ ശരത് ജി നായരെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട്‌   ക്രൈംബ്രാഞ്ച്  അറസ്‌റ്റ്‌ ചെയ്‌തു. കേസിലെ വിഐപി ആയി സംശയിക്കപ്പെട്ട ഇയാളെ ഇലക്‌ട്രോണിക്‌ തെളിവുകൾ അടക്കം നശിപ്പിച്ച കുറ്റത്തിനാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ചൊവ്വ ഉച്ചയോടെ ആലുവ പൊലീസ്‌ ക്ലബ്ബിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്‌ത ശേഷം വൈകിട്ടാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് സുഹൃത്തായ ശരത്താണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചതായാണ്‌ സൂചന. ദൃശങ്ങൾ വീട്ടിലെത്തിച്ച ശേഷം അത്‌ നശിപ്പിച്ചത്‌ ഇയാളുടെ നേതൃത്വത്തിലാണെന്നാണ്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തൽ. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറാം പ്രതിയാണ്‌ ശരത്ത്.

#360malayalam #360malayalamlive #latestnews

ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടൽ– ട്രാവൽസ് ഉടമയുമായ ശരത് ജി നായരെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട്‌ ...    Read More on: http://360malayalam.com/single-post.php?nid=7046
ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടൽ– ട്രാവൽസ് ഉടമയുമായ ശരത് ജി നായരെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട്‌ ...    Read More on: http://360malayalam.com/single-post.php?nid=7046
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടൽ– ട്രാവൽസ് ഉടമയുമായ ശരത് ജി നായരെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട്‌ ക്രൈംബ്രാഞ്ച് അറസ്‌റ്റ്‌ ചെയ്‌തു. കേസിലെ വിഐപി ആയി സംശയിക്കപ്പെട്ട ഇയാളെ ഇലക്‌ട്രോണിക്‌ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്