ബ്ലഡ് ബാങ്കില്‍ നിയമനം

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍  ഒരു വര്‍ഷത്തേക്ക്  ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് എന്നി തസ്തികകളില്‍  നിയമനം നടത്തുന്നു. ഡോക്ടര്‍ നിയമനത്തിന് എം.ബി.ബി.എസ്, ബ്ലഡ് ബാങ്കില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം, ക്ലിനിക്കല്‍ പാത്തോളജി ഡിപ്ലോമ, എം.ബി.ബി.എസ് അല്ലെങ്കില്‍ പാത്തോളജിയിലും ബാക്ടീരിയോളജിയിലും ഡിപ്ലോമ, ബ്ലഡ് ബാങ്കില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എം.ബി.ബി.എസ്, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ഡിപ്ലോമ അല്ലെങ്കില്‍ ഇമ്മ്യൂണോഹെമറ്റോളജി ഡിപ്ലോമ, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ബ്ലഡ് ബാങ്കില്‍ മൂന്നു മാസത്തെ പ്രവൃത്തി പരിചയം.  ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍ ആന്റ് എം,ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ബ്ലഡ് ബാങ്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം എന്നിവയാണ് സ്റ്റാഫ് ന്‌ഴ്‌സ് നിയമനത്തിനുള്ള യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് നിയമനത്തിന് ബിരുദം, പി.ജി.ഡി.സി.എ, ഡി.സി.എ, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യോഗ്യത ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും  ബയോഡാറ്റയും സഹിതം മെയ് 11ന് പകല്‍ 11ന്  ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 226505, 226322, 9495999323.

#360malayalam #360malayalamlive #latestnews

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കില...    Read More on: http://360malayalam.com/single-post.php?nid=7024
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കില...    Read More on: http://360malayalam.com/single-post.php?nid=7024
ബ്ലഡ് ബാങ്കില്‍ നിയമനം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് എന്നി തസ്തികകളില്‍ നിയമനം നടത്തുന്നു. ഡോക്ടര്‍ നിയമനത്തിന് എം.ബി.ബി.എസ്, ബ്ലഡ് ബാങ്കില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്