മദ്യം നൽകി പീഡിപ്പിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

എടപ്പാളിൽ  മദ്യം നൽകി പീഡിപ്പിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്(22)നെയാണ് അന്വേഷണ സംഘം നാടകീയമായ നീക്കങ്ങൾക്കൊടുവിൽ എടപ്പാളിൽ നിന്ന് പിടികൂടിയത്

ഏപ്രിൽ 19നാണ് ചങ്ങരംകുളം സ്റ്റേഷൻ പരിതിയിലുള്ള 22 വയസുള്ള പെൺകുട്ടിയെ സഹപാഠിയായ യുവാവ് പ്രണയം നടിച്ച് ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചത്.

പീഡനദൃശ്യം മൊബൈലിൽ പകർത്തിയ യുവാവ് പീഡനദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണ്ണാഭരണവും കവർന്നെടുത്തു.പിന്നീട് ദൃശ്യങ്ങൾ പെൺകുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ച് കൊടുത്ത് ഭീഷണി തുടർന്നു.

ബന്ധുവായ യുവതിയോട് തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കിൽ പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുമെന്നും ഭീഷണി തുടർന്നതോടെ  ചങ്ങരംകുളം പോലീസിന് പരാതി നൽകുകയായിരുന്നു.


ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാടകീയമായാണ് എടപ്പാളിൽ വച്ച് പ്രതി സഞ്ചരിച്ച കാർ തടഞ്ഞ് എസ്ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒ സനോജ്,സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.

പ്രതിയെ പീഡനം നടന്ന ലോഡ്ജിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പിടിയിലായ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.


#360malayalam #360malayalamlive #latestnews

എടപ്പാളിൽ മദ്യം നൽകി പീഡിപ്പിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ചങ്ങരംകുളം പോല...    Read More on: http://360malayalam.com/single-post.php?nid=7008
എടപ്പാളിൽ മദ്യം നൽകി പീഡിപ്പിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ചങ്ങരംകുളം പോല...    Read More on: http://360malayalam.com/single-post.php?nid=7008
മദ്യം നൽകി പീഡിപ്പിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു എടപ്പാളിൽ മദ്യം നൽകി പീഡിപ്പിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്(22)നെയാണ് അന്വേഷണ സംഘം നാടകീയമായ നീക്കങ്ങൾക്കൊടുവിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്