ഇനി കായികമായി മുന്നേറാം; വെളിയംകോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയം നിര്‍മാണത്തിന് മൂന്ന് കോടി രൂപ അനുവദിച്ചു

വെളിയംകോട് ജി.എച്ച്.എസ്.  സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്‌പോര്‍ട്‌സ് സ്റ്റേഡിയം നിര്‍മിക്കാനായി മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി മികച്ച പരിശീലനം നല്‍കാനും സംസ്ഥാന - ദേശീയ തലങ്ങളില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള സ്‌പോര്‍ട്‌സ് സ്റ്റേഡിയമാണ്  നിര്‍മിക്കുന്നത്. ഫുട്ബോള്‍ കോര്‍ട്ട്, ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, നീന്തല്‍ക്കുളം, കബഡി കോര്‍ട്ട്, ഗുസ്തി കോര്‍ട്ട്, റെസ്ലിംഗ് കോര്‍ട്ട്, ലൈറ്റിംഗ് സംവിധാനം, ഡ്രൈനേജ് സിസ്റ്റം, ടോയ്ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങൾ സ്റ്റേഡിയത്തില്‍ ഒരുക്കും. കായിക മേഖലക്ക് ഏറെ ഗുണകരമാവുന്ന  സ്റ്റേഡിയത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുമെന്ന് പി. നന്ദകുമാർ എം.എല്‍.എ പറഞ്ഞു.

#360malayalam #360malayalamlive #latestnews #ghssveliamkode

വെളിയംകോട് ജി.എച്ച്.എസ്. സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്‌പോര്‍ട്‌സ് സ്റ്റേഡിയം നിര്‍മിക്കാനായി മൂന്ന് കോടി രൂപയുടെ ഭര...    Read More on: http://360malayalam.com/single-post.php?nid=6928
വെളിയംകോട് ജി.എച്ച്.എസ്. സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്‌പോര്‍ട്‌സ് സ്റ്റേഡിയം നിര്‍മിക്കാനായി മൂന്ന് കോടി രൂപയുടെ ഭര...    Read More on: http://360malayalam.com/single-post.php?nid=6928
ഇനി കായികമായി മുന്നേറാം; വെളിയംകോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയം നിര്‍മാണത്തിന് മൂന്ന് കോടി രൂപ അനുവദിച്ചു വെളിയംകോട് ജി.എച്ച്.എസ്. സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്‌പോര്‍ട്‌സ് സ്റ്റേഡിയം നിര്‍മിക്കാനായി മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി മികച്ച പരിശീലനം നല്‍കാനും സംസ്ഥാന - ദേശീയ തലങ്ങളില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്