മലപ്പുറം മെഗാ ജോബ് ഫെയര്‍ നാളെ നടക്കും

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും പ്ലാനിങ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന മലപ്പുറം മെഗാ ജോബ് ഫെയറിന് നാളെ (മാര്‍ച്ച് 13) തുടക്കമാകും. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജില്‍ നടക്കുന്ന ജോബ്‌ഫെയര്‍ രാവിലെ 10ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി എം.എല്‍.എ അധ്യക്ഷനാവും. കെ.എ.എസ്.ഇ  മാനേജിങ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാഈദ ടീച്ചര്‍, ജില്ലാപഞ്ചായത്തംഗം ഷഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംഗം കെ. ദിലീപ്, പഞ്ചായത്തംഗം രത്‌നകുമാരി, പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ എം. പ്രദീപ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടത്തുന്ന തൊഴില്‍ മേളയില്‍ 60ലധികം തൊഴില്‍ ദാതാക്കളും മൂവായിരത്തോളം ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കും. മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.


#360malayalam #360malayalamlive #latestnews #jobs

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും പ്ലാ...    Read More on: http://360malayalam.com/single-post.php?nid=6808
കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും പ്ലാ...    Read More on: http://360malayalam.com/single-post.php?nid=6808
മലപ്പുറം മെഗാ ജോബ് ഫെയര്‍ നാളെ നടക്കും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും പ്ലാനിങ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന മലപ്പുറം മെഗാ ജോബ് ഫെയറിന് നാളെ (മാര്‍ച്ച് 13) തുടക്കമാകും. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജില്‍ നടക്കുന്ന ജോബ്‌ഫെയര്‍ രാവിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്