സംസ്‌ഥാന ബജറ്റിൽ പൊന്നാനി നിയോജക മണ്ഡലത്തിന് മികച്ച പരിഗണന

ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്‌ഥാന ബജറ്റിൽ പൊന്നാനി നിയോജക മണ്ഡലത്തിന്  മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് . സിവിൽ സ്റ്റേഷനിൽ സർക്കാർ ഓഫീസുകൾക്കായി ആധുനിക സൗകര്യങ്ങളോടെ പുതിയ  അനക്സ് കെട്ടിടം പണിയാൻ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട് . പൊന്നാനി അടക്കമുള്ള 5 തുറമുഖങ്ങളിലെ സുസ്ഥിരമായ ചരക്ക് നീക്കത്തിനും യാത്രാ സൗകര്യത്തിന്റെ അടിസ്ഥാന വികസനത്തിനുമായി 41.5  കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് . പൊന്നാനി ഉൾപ്പടെയുള്ള കോൾ കൃഷി മേഖലയുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് 10 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് . ആധുനിക സൗകര്യങ്ങളോട് കൂടിയ ഫിഷറീസ് കോംപ്ലക്‌സ് , പൊന്നാനി സിവിൽസ്റ്റേഷൻ മുതൽ ജിംറോഡ്‌ വരെ വീതി കൂട്ടി വികസിപ്പിക്കൽ , ചങ്ങരംകുളം ടൗൺ റോഡ് വീതി കൂട്ടി വികസിപ്പിക്കലും സൗന്ദര്യവൽക്കരണവും, ഗുരുവായൂർ - ആൽത്തറ - പൊന്നാനി റോഡ് വീതികൂട്ടലും ഉപരിതലം പുതുക്കലും , ആലംകോട് ഹെൽത്ത് സെന്ററിന് പുതിയ കെട്ടിട നിർമാണം , മാറഞ്ചേരി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിട നിർമാണം , വളയംകുളം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസ് നവീകരണവും സൗകര്യങ്ങൾ മെച്ചപ്പെടുത്തലും , കടവനാട്  ജി.എഫ് യു.പി  സ്‌കൂളിന്  പുതിയ കെട്ടിട നിർമാണവും ഗ്രൗണ്ട് നിർമാണവും , ജി യു പി എസ് ചെറുവായ്ക്കര സ്‌കൂളിന് പുതിയ കെട്ടിട നിർമാണം , മാറഞ്ചേരി ഐ ടി ഐ ക്ക് സ്ഥലം വാങ്ങലും പുതിയ കെട്ടിട നിർമാണവും , ഐ സി എസ് ആർ ൽ ക്രിയേറ്റീവ് ഹബ് സ്ഥാപിക്കൽ ,മൈനൊറിറ്റി കോച്ചിങ് സെന്ററിന് പുതിയ കെട്ടിട നിർമ്മാണം ,പന്താവൂർ - കക്കിടിപ്പുറം തോട് ആഴവും വീതിയും കൂട്ടി ഭിത്തി കെട്ടി സംരക്ഷിക്കൽ എന്നീ പദ്ധതികളും  ബജറ്റിൽ ഇടം നേടിയിട്ടുണ്ട് . കൂടാതെ പൊന്നാനി കൂടി ഉൾപ്പെടുന്ന ലിറ്റററി സർക്യൂട്ടിന്റെ സമഗ്രവികസനത്തിന് 366 കോടിയാണ് വകയിരുത്തിയിട്ടുള്ളത് . 25 വിനോദ സഞ്ചാര ഹബ്ബുകൾക്കായി വകയിരുത്തിയ 362 കോടിയിൽ പൊന്നാനി മണ്ഡലത്തിനും കൂടി ഒരു വിഹിതം ലഭിക്കും .

തീരദേശ പരിപാലനത്തിനായി വകയിരുത്തിയ 100 കോടിയിൽ ഹോട്ട് സ്പോട്ടിൽ ഉൾപ്പെട്ട പൊന്നാനി മണ്ഡലത്തിനും കൂടി ഒരു വിഹിതം ലഭിക്കും . ഉൾനാടൻ കനാൽ പദ്ധതിക്കായി വകയിരുത്തിയ 76.55 കോടിയിൽ പൊന്നാനി മണ്ഡലത്തിനും കൂടി അർഹമായ ഒരു വിഹിതം ലഭിക്കും .

വിവിധങ്ങളായ പദ്ധതികളിലൂടെ ഏകദേശം 125 കോടിയോളം രൂപയുടെ മണ്ഡല വികസന പദ്ധതികളാണ് പൊന്നാനിക്ക് ലഭിച്ചിട്ടുള്ളത് .

എല്ലാ നിലക്കും പൊന്നാനിയുടെ സമഗ്രവികസനം ഉറപ്പാക്കാൻ ഉതകുന്ന മികച്ച പരിഗണനയാണ് പൊന്നാനി നിയോജക മണ്ഡലത്തിന് പുതിയ ബജറ്റിൽ കിട്ടിയിട്ടുള്ളതെന്ന് പി.നന്ദകുമാർ എംഎൽഎ അറിയിച്ചു .


#360malayalam #360malayalamlive #latestnews

ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്‌ഥാന ബജറ്റിൽ പൊന്നാനി നിയോജക മണ്ഡലത്തിന...    Read More on: http://360malayalam.com/single-post.php?nid=6806
ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്‌ഥാന ബജറ്റിൽ പൊന്നാനി നിയോജക മണ്ഡലത്തിന...    Read More on: http://360malayalam.com/single-post.php?nid=6806
സംസ്‌ഥാന ബജറ്റിൽ പൊന്നാനി നിയോജക മണ്ഡലത്തിന് മികച്ച പരിഗണന ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്‌ഥാന ബജറ്റിൽ പൊന്നാനി നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് . സിവിൽ സ്റ്റേഷനിൽ സർക്കാർ ഓഫീസുകൾക്കായി ആധുനിക സൗകര്യങ്ങളോടെ പുതിയ അനക്സ് കെട്ടിടം പണിയാൻ 10 കോടി രൂപ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്