എരമംഗലം - പുഴക്കരതാഴം പാടത്ത് അണ്ടത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മാതൃക കൃഷി തോട്ടത്തിൽ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു

സംസ്ഥാന  സർക്കാറിൻ്റെ നൂറുദിന  കർമ്മ  പരിപാടിയുടെ  ഭാഗമായി  വിഷ രഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നത്  പ്രോത്സാഹിപ്പിക്കുന്നതിൻ്റെ  ഭാഗമായി എരമംഗലം -  പുഴക്കരതാഴം പാടത്ത്  അണ്ടത്തോട്  സർവ്വീസ്  സഹകരണ  ബാങ്കിൻ്റെ നേതൃത്വത്തിൽ   മാതൃക കൃഷി തോട്ടത്തിൽ  ജൈവ പച്ചക്കറി കൃഷിയുടെ  ഉദ്ഘാടനം  നിർവ്വഹിച്ചു .  ബാങ്ക്  ഡയറക്ടർ  കെ. എം. അനന്തകൃഷ്ണൻ   അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  മജീദ് പാടിയോടത്ത് ,  വാർഡ് മെമ്പർ  ഷീജ സുരേഷ് , ബാങ്ക് ഡയറക്ടർമാരായ  കെ.ടി. അബ്ദുൾ റസാഖ് , പി. ശ്രീധരൻ  ,  കോൾ സൊസൈറ്റി ഭാരവാഹികളായ സി.  കെ . പ്രഭാകരൻ ,  സുരേഷ് പാട്ടത്തിൽ ,  കർഷകരായ മഞ്ചേരി അറമുഖൻ  , ഷംസു ചന്ദനത്ത്   തുടങ്ങിയവർ   സംസാരിച്ചു . ബാങ്ക്  സെക്രട്ടറി , പി. രാജാറാം സ്വാഗതവും  അസിസ്റ്റൻ്റ്  സെക്രട്ടറി എൻ . രവി നന്ദിയും  പറഞ്ഞു .



#360malayalam #360malayalamlive #latestnews #keralagovernment #100daysprogramme #farming

സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വിഷ രഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതി...    Read More on: http://360malayalam.com/single-post.php?nid=6776
സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വിഷ രഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതി...    Read More on: http://360malayalam.com/single-post.php?nid=6776
എരമംഗലം - പുഴക്കരതാഴം പാടത്ത് അണ്ടത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മാതൃക കൃഷി തോട്ടത്തിൽ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വിഷ രഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി എരമംഗലം - പുഴക്കരതാഴം പാടത്ത് അണ്ടത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മാതൃക കൃഷി തോട്ടത്തിൽ ജൈവ പച്ചക്കറി കൃഷിയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്