സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനം

മലപ്പുറം ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ ഒഴിവുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ (പ്രവൃത്തി പരിചയം, കായികം, ചിത്രകല, മ്യൂസിക്) ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി.വിജയം, കെ.ജി.ടി.ഇ. (ടെന്‍ - ട്രെയ്നിങ് ആന്‍ഡ് എബ്രോയ്ഡറി നീഡില്‍ വര്‍ക്)/ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജിയാണ് പ്രവൃത്തി പരിചയ വിഭാഗത്തിലെ നിയമത്തിനുള്ള യോഗ്യത. കായികം (പി.ഇ.ടി) നിയമനത്തിന് എസ്.എസ്.എല്‍.സി. വിജയം, സി.പി.ഇ.എഡ്/ സി.പി.ഇ, ബി.പി.ഇ.എഡ്/എം.പി.ഇ.എഡ് യോഗ്യത ഉണ്ടായിരിക്കണം. എസ്.എസ്.എല്‍.സി. വിജയം, കെ.ജി.സി.ഇ/ കെ.ജി.ടി.ഇ/ ഡിപ്ലോമ ഇന്‍ ഫൈന്‍ ആര്‍ട്സാണ് ചിത്രകലയിലെ യോഗ്യതാ മാനദണ്ഡം. മ്യൂസിക് (സംഗീതം) വിഭാഗത്തില്‍ എസ്.എസ്.എല്‍.സി. വിജയം, ഗാനഭൂഷണം/ ഗാനപ്രവീണ്‍/ ഡിപ്ലോമ ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം 23, കായികം 84, ചിത്രകല എട്ട്, മ്യൂസിക് 16 എന്നിങ്ങനെ ജില്ലയിലാകെ 131 ഒഴിവുകളാണുള്ളത്.  അധിക വിദ്യഭ്യാസ യോഗ്യതകള്‍ക്കും മുന്‍പരിചയത്തിനും മുന്‍ഗണന ലഭിക്കും.  എല്ലാ യോഗ്യതകള്‍ക്കും സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.  പ്രതിമാസം 14,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ മലപ്പുറം, ഡൗണ്‍ ഹില്‍ പി.ഒ., 676519 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കല്ല. ഫോണ്‍: 0483 2736953, 2735315.


#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ ഒഴിവുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ (പ്രവൃത്തി പരിചയം, കായികം, ചിത്രകല, മ്യൂസിക്) ഒഴിവ...    Read More on: http://360malayalam.com/single-post.php?nid=6772
മലപ്പുറം ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ ഒഴിവുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ (പ്രവൃത്തി പരിചയം, കായികം, ചിത്രകല, മ്യൂസിക്) ഒഴിവ...    Read More on: http://360malayalam.com/single-post.php?nid=6772
സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനം മലപ്പുറം ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ ഒഴിവുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ (പ്രവൃത്തി പരിചയം, കായികം, ചിത്രകല, മ്യൂസിക്) ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി.വിജയം, കെ.ജി.ടി.ഇ. (ടെന്‍ - ട്രെയ്നിങ് ആന്‍ഡ് എബ്രോയ്ഡറി നീഡില്‍ വര്‍ക്)/ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജിയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്