എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2022 ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും സീനിയോറിറ്റി പുന:സ്ഥാപിച്ച് നല്‍കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് 2022 ഏപ്രില്‍ 30 വരെ  www.eemployment.kerala.gov.in ലൂടെ  ഓണ്‍ലൈന്‍/സ്മാര്‍ട്ട്‌ഫോണ്‍ സംവിധാനം വഴി  പ്രത്യേക പുതുക്കല്‍ നടത്താനും പ്രത്യേക പുതുക്കല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും കഴിയും. വെബ് സൈറ്റിലൂടെ  ഓണ്‍ലൈന്‍ /സ്മാര്‍ട്ട്‌ഫോണ്‍ സംവിധാനം വഴി പ്രത്യേക പുതുക്കല്‍ നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഹാജരാവേണ്ടതില്ല. ഓണ്‍ലൈന്‍ മുഖേന  പ്രത്യേക പുതുക്കല്‍ നടത്തുന്ന ഡാറ്റാബേസില്‍ വിവരം ലഭ്യമല്ലാത്ത ഉദ്യോഗാര്‍ഥികളും  രജിസ്‌ട്രേഷനില്‍ സാങ്കേതിക തകരാറുകളുള്ള ഉദ്യോഗാര്‍ഥികളും ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ വിട്ടുപോയ ഉദ്യോഗാര്‍ഥികളും ഓണ്‍ലൈന്‍ ചെയ്ത ടോക്കണ്‍ സ്ലിപ്പും എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസില്‍ മെയ് 17നകം ബന്ധപ്പെടണം. അല്ലാത്തപക്ഷം മേല്‍പറഞ്ഞ തീയതിവരെ ഹാജരാവാത്ത ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍  അസാധുവാകും. ഫോണ്‍: 0483 2734904.


#360malayalam #360malayalamlive #latestnews

2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ ...    Read More on: http://360malayalam.com/single-post.php?nid=6733
2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ ...    Read More on: http://360malayalam.com/single-post.php?nid=6733
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം 2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്