ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകായുക്ത ഓർഡിനൻസിൽ ഒപ്പു വെച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകായുക്ത ഓർഡിനൻസിൽ  ഒപ്പു വെച്ചു. ഇതോടെ ലോകായുക്ത നിയമഭേദഗതിക്ക് അംഗീകാരമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി  വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ​ഗവർണറോട് വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെ കുറിച്ച്  വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രി ​ഗവർണറെ ഓർഡിനൻസ് ഭരണഘടനയനുസരിച്ചാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയത്. മുഖ്യന്ത്രി ഗവർണറോട് ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യവും  വിശദികരിച്ചിരുന്നു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി ​ഗവർണറോട് വിശദീകരിച്ചിരുന്നു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്. ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി ​ഗവർണറെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ​ഗവർണറോട് സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും വിശദീകരിച്ചിരുന്നു.


#360malayalam #360malayalamlive #latestnews

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകായുക്ത ഓർഡിനൻസിൽ ഒപ്പു വെച്ചു. ഇതോടെ ലോകായുക്ത നിയമഭേദഗതിക്ക് അംഗീകാരമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന...    Read More on: http://360malayalam.com/single-post.php?nid=6627
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകായുക്ത ഓർഡിനൻസിൽ ഒപ്പു വെച്ചു. ഇതോടെ ലോകായുക്ത നിയമഭേദഗതിക്ക് അംഗീകാരമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന...    Read More on: http://360malayalam.com/single-post.php?nid=6627
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകായുക്ത ഓർഡിനൻസിൽ ഒപ്പു വെച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകായുക്ത ഓർഡിനൻസിൽ ഒപ്പു വെച്ചു. ഇതോടെ ലോകായുക്ത നിയമഭേദഗതിക്ക് അംഗീകാരമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്