കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള; തൊഴിലന്വേഷകര്‍ക്ക് 2000-ലധികം അവസരങ്ങള്‍

കേരള നോളജ് ഇക്കോണമി മിഷന്‍ ജനുവരി 15ന് കുറ്റിപ്പുറം എം.ഇ.സ് എന്‍ജിനീയറിങ് കോളേജില്‍ തൊഴില്‍മേള നടത്തുന്നു. നൂറിലധികം കമ്പനികളിലായി 2000-ലധികം തൊഴിലവസരങ്ങളുണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു.തൊഴില്‍മേള രാവിലെ ഒന്‍പതിന്  മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. 18നും 59നുമിടയില്‍ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാം.ജനുവരി 15ന് രാവിലെ വരെ രജിസ്റ്റര്‍ ചെയ്യാം. ഐ.ടി, എന്‍ജിനിയറിങ്, ടെക്‌നിക്കല്‍,ഓട്ടോമൊബൈല്‍, മാനേജ്‌മെന്റ്, ഫിനാന്‍സ് എജ്യൂക്കേഷന്‍, ബാങ്കിങ്, മാര്‍ക്കറ്റിങ്, സെയില്‍സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍. എന്നി മേഖലകളിലെ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് കേരള നോളജ് ഇക്കോണമി മിഷന്‍ സംസ്ഥാന വ്യാപകമായിതൊഴില്‍ മേളകള്‍ നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കോട്ടയം, കോഴിക്കോട് ജില്ലകളിലായി നടന്ന തൊഴില്‍ മേളകളിലൂടെ  അയ്യായിരത്തോളം പേര്‍ക്ക് തൊഴിലവസരമുണ്ടായി. 12,000 രൂപ മുതല്‍ 45,000 രൂപവരെ ശമ്പളമാണ് വാഗ്ദാനം. തൊഴില്‍ അന്വേഷകര്‍ക്ക്  knowledgemission.kerala.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വെബ് പോര്‍ട്ടലില്‍ ലഭ്യമായ തൊഴില്‍  അവസരങ്ങളുടെ വിവരം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക്  വെബ്‌പോര്‍ട്ടല്‍ മുഖേന തന്നെ അപേക്ഷയും നല്‍കാം. ഫോണ്‍; 0471 2737881.



#360malayalam #360malayalamlive #latestnews

കേരള നോളജ് ഇക്കോണമി മിഷന്‍ ജനുവരി 15ന് കുറ്റിപ്പുറം എം.ഇ.സ് എന്‍ജിനീയറിങ് കോളേജില്‍ തൊഴില്‍മേള നടത്തുന്നു. നൂറിലധികം കമ്പനികളിലാ...    Read More on: http://360malayalam.com/single-post.php?nid=6462
കേരള നോളജ് ഇക്കോണമി മിഷന്‍ ജനുവരി 15ന് കുറ്റിപ്പുറം എം.ഇ.സ് എന്‍ജിനീയറിങ് കോളേജില്‍ തൊഴില്‍മേള നടത്തുന്നു. നൂറിലധികം കമ്പനികളിലാ...    Read More on: http://360malayalam.com/single-post.php?nid=6462
കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള; തൊഴിലന്വേഷകര്‍ക്ക് 2000-ലധികം അവസരങ്ങള്‍ കേരള നോളജ് ഇക്കോണമി മിഷന്‍ ജനുവരി 15ന് കുറ്റിപ്പുറം എം.ഇ.സ് എന്‍ജിനീയറിങ് കോളേജില്‍ തൊഴില്‍മേള നടത്തുന്നു. നൂറിലധികം കമ്പനികളിലായി 2000-ലധികം തൊഴിലവസരങ്ങളുണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു.തൊഴില്‍മേള രാവിലെ ഒന്‍പതിന് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. 18നും 59നുമിടയില്‍ പ്രായമുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്