പി ഡബ്ല്യു ഡി റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തും

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി റസ്റ്റ് ഹൗസ് ജീവനക്കാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കും. ആവശ്യമായിടത്ത് കൂടുതല്‍ ജീവനക്കാരെ നിയമിക്കും. ശുചിത്വം ഉള്‍പ്പെടെ ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും.  റസ്റ്റ് ഹൗസുകളെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി ശൃംഖല ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും  മന്ത്രി പറഞ്ഞു.  റസ്റ്റ് ഹൗസ് ജീവനക്കാര്‍ക്കുള്ള  പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.


   റസ്റ്റ് ഹൗസുകള്‍ നവീകരിക്കാനുള്ള  പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും. കൂടുതല്‍ റസ്റ്റ് ഹൗസുകളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും.  റസ്റ്റ് ഹൗസുകളില്‍ കേന്ദ്രീകൃത സി സി ടി വി സംവിധാനം നടപ്പാക്കും. എല്ലാ റസ്റ്റ് ഹൗസുകളേയും ബന്ധിപ്പിച്ച് തിരുവനന്തപുരത്തു നിന്നും നിരീക്ഷിക്കാൻ പറ്റുന്ന സംവിധാനവും നിലവില്‍ വരും.നിയമസഭാ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തി വിലയിരുത്താൻ രൂപീകരിച്ച കോൺസ്റ്റിറ്റ്യൂൻസി മോണിറ്ററിംഗ് ടീമിലെ ഉദ്യോഗസ്ഥരും കൃത്യമായ ഇടവേളകളില്‍ റസ്റ്റ് ഹൗസുകളില്‍ എത്തി വിലയിരുത്തും. കെട്ടിട വിഭാഗവും പ്രത്യേക ഇന്‍സ്പെക്ഷന്‍ ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. 

     റസ്റ്റ് ഹൗസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബര്‍ 31 വരെയുള്ള കണക്ക് അനുസരിച്ച്  65, 34, 301 രൂപ റസ്റ്റ് ഹൗസുകളിലെ വരുമാനമായി ലഭിച്ചു. ഇതില്‍  52,57,368 രൂപയും ലഭിച്ചത് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ്.  8378  ആളുകള്‍ രണ്ടു മാസത്തിനകം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. ചീഫ് എഞ്ചിനിയര്‍മാരായ എല്‍ ബീന, മധുമതി കെ ആര്‍, അജിത് രാമചന്ദ്രന്‍, അശോക് കുമാര്‍ എം, ഹൈജീന്‍ ആല്‍ബര്‍ട്ട് ,  കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്ത്, പ്രിന്‍സിപ്പാള്‍ ഡോ. ബി രാജേന്ദ്രന്‍,  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 


  സംസ്ഥാനത്തെ വിവിധ   റസ്റ്റ് ഹൗസുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 32 ജീവനക്കാര്‍ക്കാണ്  ആദ്യഘട്ടത്തില്‍  പരിശീലനം നല്‍കുന്നത്.  നാലു ബാച്ചുകളായി മറ്റുള്ളവര്‍ക്ക്  ഈ വര്‍ഷം പരിശീലനം നല്‍കും  ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് , ഹൗസ് കീപ്പിംഗ് മാനേജ്മെന്റ്  തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ടൂറിസം വകുപ്പിന്റെ കീഴിലുള്ള കിറ്റ്സിന്റെ സഹകരണത്തോടെയാണ് പരിശീലനം.



#360malayalam #360malayalamlive #latestnews

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റ...    Read More on: http://360malayalam.com/single-post.php?nid=6425
സംസ്ഥാനത്തെ റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റ...    Read More on: http://360malayalam.com/single-post.php?nid=6425
പി ഡബ്ല്യു ഡി റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തും സംസ്ഥാനത്തെ റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി റസ്റ്റ് ഹൗസ് ജീവനക്കാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കും. ആവശ്യമായിടത്ത് കൂടുതല്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്