പുതുവത്സരത്തിൽ സംസ്ഥാനത്ത് റെക്കോഡ് മദ്യ വിൽപന

സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിൽ റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി 82.26 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 70.55 കോടിയായിരുന്നു. ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്‌ലെറ്റിലാണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയിൽ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്കോ വിറ്റു. ക്രിസ്മസിന്റെ തലേനാൾ ബിവ്റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യം ഒറ്റ ദിവസം വിറ്റതും റെക്കോർഡ് വിൽപനയായിരുന്നു. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു.


#360malayalam #360malayalamlive #latestnews #beverages

സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിൽ റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി 82.26 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ...    Read More on: http://360malayalam.com/single-post.php?nid=6397
സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിൽ റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി 82.26 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ...    Read More on: http://360malayalam.com/single-post.php?nid=6397
പുതുവത്സരത്തിൽ സംസ്ഥാനത്ത് റെക്കോഡ് മദ്യ വിൽപന സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിൽ റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി 82.26 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 70.55 കോടിയായിരുന്നു. ഏറ്റവുമധികം വിൽപന നടന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്