അഞ്ച് പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പ്: പോളിങ് ഓഫീസര്‍മാര്‍ക്ക് 26ന് പരിശീലനം

മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തിരുവാലി പഞ്ചായത്ത് ഏഴാം വാര്‍ഡായ കണ്ടമംഗലം (ജനറല്‍), ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വേഴക്കോട് (ജനറല്‍), കാലടി പഞ്ചായത്ത് ആറാം വാര്‍ഡായ ചാലപ്പുറം (വനിത), മക്കരപ്പറമ്പ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കാച്ചിനിക്കാട് പടിഞ്ഞാറ് (ജനറല്‍) പൂക്കോട്ടൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡായ ചീനിക്കല്‍ (ജനറല്‍) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

ഇതോടനുബന്ധിച്ച് ഇന്നലെ (നവംബര്‍ 11ന്) ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയില്‍ റിട്ടേണിങ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ ആവശ്യമായ നടപടികള്‍ക്കും നിര്‍ദേശം നല്‍കി. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനും പോളിങ് ഓഫീസര്‍മാര്‍ക്ക് നവംബര്‍ 26ന് പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി. വോട്ടെടുപ്പ് ഡിസംബര്‍ ഏഴിനായതിനാല്‍ ഡിസംബര്‍ ആറിന് ഇ.വി.എമ്മുകളും അനുബന്ധ ഫോറങ്ങളും വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസും ഇന്ന് (നവംബര്‍12ന്) പരസ്യപ്പെടുത്തും. നവംബര്‍ 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. നവംബര്‍ 20ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. നവംബര്‍ 22 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തുകളിലെല്ലാം മാതൃകപെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ് ഹരികുമാറിന് പുറമെ ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ടി സജീഷ്, ഇലക്ഷന്‍ അസിസ്റ്റന്റ് കെ.എന്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #election

മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തിരുവാലി പഞ്ചാ...    Read More on: http://360malayalam.com/single-post.php?nid=6170
മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തിരുവാലി പഞ്ചാ...    Read More on: http://360malayalam.com/single-post.php?nid=6170
അഞ്ച് പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പ്: പോളിങ് ഓഫീസര്‍മാര്‍ക്ക് 26ന് പരിശീലനം മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തിരുവാലി പഞ്ചായത്ത് ഏഴാം വാര്‍ഡായ കണ്ടമംഗലം (ജനറല്‍), ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വേഴക്കോട് (ജനറല്‍), കാലടി പഞ്ചായത്ത് ആറാം വാര്‍ഡായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്