ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, കേരളത്തില്‍ മഴ ശക്തിപ്പെടും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, കേരളത്തില്‍ മഴ ശക്തിപ്പെടും

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്ന് ഏകദേശം 850 കി.മി അകലെ ന്യൂനമര്‍ദം രൂപം കൊണ്ടു. ഇതു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഈ മാസം 29 ഓടെ തമിഴ്‌നാടിനു സമീപത്തെത്തും. ഇപ്പോഴത്തെ ഡാറ്റ വിശകലനം ചെയ്യുമ്പോള്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 5 വരെ കേരളത്തില്‍ ശക്തമായ മഴക്ക് ഈ സിസ്റ്റം കാരണമാകും. ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമായി കേരളത്തിലെ കാലാവസ്ഥയിലും ഇന്നു മുതല്‍ മാറ്റം പ്രതീക്ഷിക്കാം. ഇന്ന് എല്ലാ ജില്ലകളിലും രാത്രി വൈകിയും പുലര്‍ച്ചെയും മഴക്ക് സാധ്യതയുണ്ട്. അടുത്ത 10 ദിവസം കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ട്. കിഴക്കന്‍ മലയോരത്തും മറ്റും താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ഉച്ചയ്ക്ക് ശേഷം കനത്ത മഴ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. 



ഇടിയോടെ മഴക്ക് സാധ്യത, ജാഗ്രത വേണം

എല്ലാ ദിവസവും മിക്ക ജില്ലകളിലും തുലാവര്‍ഷത്തിന്റെ ഭാഗമായ ഇടിയോടുകൂടെയുള്ള മഴക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ കിഴക്കന്‍ പ്രദേശങ്ങളിലും ഇടനാട്ടിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ശ്രദ്ധിക്കണം. വ്യാഴാഴ്ചയും ഇതേ സാഹചര്യമാണ്.


വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചാറ്റല്‍ മഴ സാധ്യതയും മറ്റു ജില്ലകളില്‍ ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍. വെള്ളിയാഴ്ച തെക്കന്‍ ജില്ലകളിലാണ് മഴ സാധ്യത. ശനി മുതല്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ മഴ കനക്കും. തിരുവന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ജാഗ്രത വേണ്ടിവരും. 

#360malayalam #360malayalamlive #latestnews

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്ന് ഏകദേശം 850 കി.മി അകലെ ന്യൂനമര്‍ദം രൂപം കൊണ്ടു. ഇതു പടിഞ്ഞാറ് ദിശയില്‍ സഞ...    Read More on: http://360malayalam.com/single-post.php?nid=6067
ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്ന് ഏകദേശം 850 കി.മി അകലെ ന്യൂനമര്‍ദം രൂപം കൊണ്ടു. ഇതു പടിഞ്ഞാറ് ദിശയില്‍ സഞ...    Read More on: http://360malayalam.com/single-post.php?nid=6067
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, കേരളത്തില്‍ മഴ ശക്തിപ്പെടും ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്ന് ഏകദേശം 850 കി.മി അകലെ ന്യൂനമര്‍ദം രൂപം കൊണ്ടു. ഇതു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഈ മാസം 29 ഓടെ തമിഴ്‌നാടിനു സമീപത്തെത്തും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്