മഴയ്ക്ക് പിന്നാലെ ഉയർന്ന തിരമാലയും എത്തുന്നു

മഴയ്ക്ക് പിന്നാലെ ഉയർന്ന തിരമാലയും എത്തുന്നു

കേരള തീരത്ത് 2.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയാണ് ജാ​ഗ്രത നിർദേശമുള്ളത്.


1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.


2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.


3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.



സംസ്ഥാനത്ത് അതിശക്തമായ മഴയായിരുന്നു പെയ്ത് കൊണ്ടിരുന്നത്. മഴക്കെടുതിയിൽ തെക്കൻ കേരളത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ പലയിടത്തും ഉരുൾ പൊട്ടി. മഴ കനത്തതോടെ പത്തനതിട്ട ജില്ല 2018 ലെ പ്രളയത്തിന് സമാനമായി മാറിയിരുന്നു. നൂറ്റാണ്ടിലെ പ്രളയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 2018 ലെ പ്രളയത്തിൽ പോലും വെള്ളം കയറാതിരുന്ന പല സ്ഥലങ്ങളിലും ഇത്തവണ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായി. കോട്ടയം പൂഞ്ഞാർ മേഖലയൊക്കെ പൂർണ്ണമായും വെള്ളത്തിലായിരുന്നു. നദികളിലെയും ജലനിരപ്പ് ഉയർന്നു. ഉൾപൊട്ടിയ മേഖലകളിൽ രക്ഷാ പ്രവർത്തനത്തിനായി സൈന്യം ഇറങ്ങിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

കേരള തീരത്ത് 2.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന...    Read More on: http://360malayalam.com/single-post.php?nid=6001
കേരള തീരത്ത് 2.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന...    Read More on: http://360malayalam.com/single-post.php?nid=6001
മഴയ്ക്ക് പിന്നാലെ ഉയർന്ന തിരമാലയും എത്തുന്നു കേരള തീരത്ത് 2.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്