കേരളത്തിൽ 20 മുതല്‍ വീണ്ടും മഴ കനക്കും; വ്യാഴാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത

കേരളത്തിൽ 20 മുതല്‍ വീണ്ടും മഴ കനക്കും; വ്യാഴാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം• തല്‍ക്കാലം മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ബുധനാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരും. തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യുനമർദം ദുർബലമായതിനെ തുടർന്നാണ് മഴയ്ക്ക് താൽക്കാലിക ശമനമുണ്ടാകുന്നത്. എന്നാൽ കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ അടുത്ത നാല് ദിവത്തേയ്ക്ക് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.


സംസ്ഥാനത്തു മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അപകടസാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ബുധനാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു മുതൽ വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

തല്‍ക്കാലം മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ബുധനാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ഞായറാഴ്...    Read More on: http://360malayalam.com/single-post.php?nid=5999
തല്‍ക്കാലം മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ബുധനാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ഞായറാഴ്...    Read More on: http://360malayalam.com/single-post.php?nid=5999
കേരളത്തിൽ 20 മുതല്‍ വീണ്ടും മഴ കനക്കും; വ്യാഴാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത തല്‍ക്കാലം മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ബുധനാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ഞായറാഴ്ച വരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്