മഴയുടെ ശക്തി കുറയും

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഭാഗമായി കേരളത്തില്‍ ലഭിച്ച ശക്തമായ മഴയുടെ ശക്തി കുറയും. കേരളത്തിലെവിടെയും ഇന്ന് അപകടകരമായ മഴ പെയ്യില്ല. നാളെ മുതല്‍ തെളിഞ്ഞ കാലാവസ്ഥയിലേക്ക് നീങ്ങും. അറബിക്കടലില്‍ രൂപപ്പെട്ട് താനൂര്‍ തീരത്തേക്ക് നീങ്ങിയ ന്യൂനമര്‍ദം കരകയറും മുന്‍പ് ദുര്‍ബലപ്പെട്ടു. വടക്കന്‍ കേരളതീരത്തു നിന്ന് കര്‍ണാടക വരെ ന്യൂനമര്‍ദപാത്തി നിലകൊള്ളുന്നുണ്ടെങ്കിലും വടക്കന്‍ ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും എന്നതൊഴിച്ചാല്‍ പ്രത്യേക കാലാവസ്ഥാ മാറ്റമുണ്ടാകില്ല.


വടക്കന്‍ ജില്ലകളില്‍ ഇടവേളകളോടെയുള്ള മഴയാണ് ലഭിക്കുക. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്നു മുതല്‍ മഴ മാറി വെയില്‍ തെളിയും. രാത്രിയും പുലര്‍ച്ചെയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെങ്കിലും മഴ അതിശക്തമാകില്ല. അടുത്ത 24 മണിക്കൂറില്‍ എറണാകുളത്തിന് വടക്കുള്ള ജില്ലകളിലാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. കിഴക്കന്‍ മലയോരം കേന്ദ്രീകരിച്ച് മഴ ലഭിക്കും. കഴിഞ്ഞ ദിവസം പ്രളയമുണ്ടായ ജില്ലകളില്‍ മഴ കുറയും. സാധാരണ ജീവിതത്തിലേക്ക് തിരികെ വരാവുന്ന സാഹചര്യമാണ് നിലവിലുള്ളത്

#360malayalam #360malayalamlive #latestnews

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഭാഗമായി കേരളത്തില്‍ ലഭിച്ച ശക്തമായ മഴയുടെ ശക്തി കുറയും....    Read More on: http://360malayalam.com/single-post.php?nid=5991
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഭാഗമായി കേരളത്തില്‍ ലഭിച്ച ശക്തമായ മഴയുടെ ശക്തി കുറയും....    Read More on: http://360malayalam.com/single-post.php?nid=5991
മഴയുടെ ശക്തി കുറയും അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഭാഗമായി കേരളത്തില്‍ ലഭിച്ച ശക്തമായ മഴയുടെ ശക്തി കുറയും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്