തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയുണ്ടാകും.

കഴിഞ്ഞ ദിവസം ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചെ കേരളത്തില്‍ സ്വാധീനം ചെലുത്തിത്തുടങ്ങി. വെള്ളിയാഴ്ച രാത്രി കേരളത്തില്‍ ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും അന്തരീക്ഷസ്ഥിതിയിലെ വ്യതിയാനം കാരണം ഇന്ന് പുലര്‍ച്ചെ മാത്രമേ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ ഉണ്ടാകൂ എന്ന് മെറ്റ്ബീറ്റ് വെതര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജില്‍ അറിയിച്ചിരുന്നു. ഏറ്റവും പുതിയ ഡാറ്റ പ്രകാരം തിരുവനന്തപുരത്തു നിന്ന് തൃശൂര്‍ വരെയുള്ള ജില്ലകളില്‍ കനത്ത മഴ ഇതിനകം ലഭിച്ചിട്ടുണ്ട് അടുത്ത മണിക്കൂറുകളില്‍ മഴ വടക്കന്‍ ജില്ലകളിലേക്കും നീങ്ങുമെന്ന് മെറ്റ്ബീറ്റ് വെതറിലെ മീറ്റിയോറളജിസ്റ്റ് പറയുന്നു. അടുത്ത 24 മുതല്‍ 36 മണിക്കൂര്‍ മധ്യ, വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു. 

Metbeat Weather Team

രാത്രിയില്‍ പരക്കെ മഴ സാധ്യത

കേരളതീരം മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി പസഫിക് സമുദ്രത്തിലേക്ക് ട്രഫ് രൂപപ്പെടുന്നതായി നിരീക്ഷണങ്ങളില്‍ കാണുന്നു. അതിനാല്‍ അറബിക്കടലിലെ മേഘങ്ങള്‍ കടലില്‍ പെയ്തുപോയില്ലെങ്കില്‍ കേരളത്തിനു മുകളില്‍ വന്നു പെയ്യാന്‍ സാധ്യത കൂടുതലാണ്. വടക്കന്‍ കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ മഴയില്ലെങ്കിലും രാത്രിയോടെ മഴ അതിശക്തമാകും. ചിലയിടങ്ങളില്‍ തീവ്രമഴയും പ്രതീക്ഷിക്കണം. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ അടുത്ത 36 മണിക്കൂറില്‍ ജാഗ്രത പാലിക്കണം. നാളെ ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് ഇപ്പോഴത്തെ നിഗമനം. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരത്തിനും മറ്റും പോകുന്നത് സുരക്ഷിതമല്ല. രാത്രിയാത്രയും സുരക്ഷിതമല്ല. പ്രാദേശിക വെള്ളക്കെട്ടുകള്‍ കേരളത്തില്‍ പലയിടത്തും രൂപപ്പെടും. സ്വന്തം പ്രദേശത്തിന്റെ സെന്‍സിറ്റിവിറ്റി മനസ്സിലാക്കി ആവശ്യമായ മുന്‍കരുതല്‍ ഓരുരുത്തരും സ്വീകരിക്കുന്നത് ഉചിതമാണെന്നും മെറ്റ്ബീറ്റ് വെതര്‍ നിര്‍ദേശിക്കുന്നു. ഇപ്പോഴത്തെ മഴ രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കില്ലെങ്കിലും മഴയുടെ ശക്തി കൂടുതലാകുന്നതാണ് വെള്ളക്കെട്ടുകള്‍ക്ക് കാരണമാകുക. ഇപ്പോഴത്തെ മഴയെ കുറിച്ച് മെറ്റ്ബീറ്റ് വെതര്‍ ഉള്‍്‌പ്പെടെയുള്ള കാലാവസ്ഥാ നിരീക്ഷകരും സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകുന്നതും സുരക്ഷിതമല്ല. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശാസ്ത്രീയമായ സംവിധാനമാണ്. അതിനാല്‍ എല്ലാവരും മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

#360malayalam #360malayalamlive #latestnews

കഴിഞ്ഞ ദിവസം ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചെ കേരളത്തില്‍ സ്വാധീനം ചെലുത്തിത്തുടങ്ങി. വെള്ളിയാഴ്ച രാ...    Read More on: http://360malayalam.com/single-post.php?nid=5982
കഴിഞ്ഞ ദിവസം ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചെ കേരളത്തില്‍ സ്വാധീനം ചെലുത്തിത്തുടങ്ങി. വെള്ളിയാഴ്ച രാ...    Read More on: http://360malayalam.com/single-post.php?nid=5982
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയുണ്ടാകും. കഴിഞ്ഞ ദിവസം ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചെ കേരളത്തില്‍ സ്വാധീനം ചെലുത്തിത്തുടങ്ങി. വെള്ളിയാഴ്ച രാത്രി കേരളത്തില്‍ ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്