മഴയുടെ സ്വഭാവത്തില്‍ മാറ്റം, വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും

കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയുടെ ശക്തി താല്‍ക്കാലികമായി കുറയും. പസഫിക് സമുദ്രത്തിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലേയും അന്തരീക്ഷസ്ഥിതി വിലയിരുത്തുമ്പോള്‍ തുടര്‍ച്ചയായ അതിശക്തമായ മഴക്ക് പകരം ഇടവിട്ട ശക്തമായ മഴയായി ഇനി മഴയുടെ സ്വഭാവത്തില്‍ മാറ്റം വരുംമെന്നാണ് ഞങ്ങളുടെ നീരീക്ഷകരുടെ നിഗമനം. അടുത്ത 24 മണിക്കൂറില്‍ ഇടവിട്ട മഴ ശക്തമായ മഴ ലഭിക്കും. ഇന്ന് രാത്രി മുതല്‍ പുലര്‍ച്ചെ വരെ എല്ലാ ജില്ലകളിലും ഇടവിട്ട ശക്തമായ മഴ ലഭിക്കും. കേരളതീരത്ത് സമുദ്ര നിരപ്പില്‍ നിന്ന് 6 കി.മി ഉയരത്തില്‍ വരെ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. പലയിടത്തും 25 നോട്ടിക്കല്‍ മൈല്‍ വരെ കാറ്റിന് പല ഉയരങ്ങളിലായി വേഗതയുണ്ട്. കടലില്‍ മേഘരൂപീകരണവും സജീവമാണ്. ഈ മേഘങ്ങള്‍ രാത്രിയോടെ കര കയറുകയും വീണ്ടും മഴയുണ്ടാകുകയും ചെയ്യും. എന്നാല്‍ അതിശക്തമായി ഇന്നലെ പെയ്ത രീതിയില്‍ ഇന്ന് രാത്രി മഴയുണ്ടാകാന്‍ സാധ്യത കുറവാണ്. ഇടവേളകള്‍ ലഭിക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാനും സൗകര്യമാകും. കൂടുതല്‍ വെള്ളം കയറാതെ ഇരിക്കാന്‍ ഇതു സഹായകമാകുമെന്നാണ് നിരീക്ഷണം. 

നാളെ പകല്‍ മഴക്ക് ഇടവേള

നാളെ (ബുധന്‍) പകല്‍ മഴക്ക് ഇടവേള ലഭിക്കും. നാളെ വൈകിട്ടും രാത്രിയും കൂടുതല്‍ മഴ ശക്തമല്ലെങ്കിലും തീരദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. വ്യാഴാഴ്ച പൊതുവെ കേരളത്തില്‍ മഴ കുറയുമെങ്കിലും തീരദേശത്ത് മഴ സാധാരണ മഴ തുടരും. എന്നാല്‍ വെള്ളിയാഴ്ച വീണ്ടും മഴ ശക്തമാകുന്ന ലക്ഷണങ്ങള്‍ കാണാനാകും. 

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കരയോട് അടുക്കുന്നതിനാല്‍ വെള്ളിയാഴ്ച രാത്രിമുതല്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറഞ്ഞു. 

#360malayalam #360malayalamlive #latestnews

നാളെ (ബുധന്‍) പകല്‍ മഴക്ക് ഇടവേള ലഭിക്കും. വെള്ളിയാഴ്ച രാത്രിമുതല്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മെറ്റ്ബീറ്...    Read More on: http://360malayalam.com/single-post.php?nid=5955
നാളെ (ബുധന്‍) പകല്‍ മഴക്ക് ഇടവേള ലഭിക്കും. വെള്ളിയാഴ്ച രാത്രിമുതല്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മെറ്റ്ബീറ്...    Read More on: http://360malayalam.com/single-post.php?nid=5955
മഴയുടെ സ്വഭാവത്തില്‍ മാറ്റം, വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും നാളെ (ബുധന്‍) പകല്‍ മഴക്ക് ഇടവേള ലഭിക്കും. വെള്ളിയാഴ്ച രാത്രിമുതല്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറഞ്ഞു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്