സമൂഹ സിയാറത്ത് ചടങ്ങുകളോടെ പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചക്ക് തുടക്കമായി

സമൂഹ സിയാറത്ത് ചടങ്ങുകളോടെ പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചക്ക് തുടക്കമായി. നൂണക്കടവ്, കുറുംബത്തിൽ,എരമംഗലം, പുത്തൻപള്ളി എന്നി മഖാമുകളിൽ നടന്ന സിയാറത്തിന് ആനമങ്ങാട് മുഹമ്മദ് കുട്ടി ഹൈസി നേതൃത്വം നൽകി. വൈകീട്ട് നടന്ന സമ്മേളനം സമസ്ത കേരള  ജമ്യ്യിയ്യത്തുൾ ഉലമ പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അഷറഫ് ചെങ്ങന്നാത്ത് അധ്യക്ഷനായി.  ഖലീൽ ഗുദവി മുഖ്യ പ്രഭാഷണം നടത്തി. പ്രാർഥന ചടങ്ങുകളും നടന്നു.

ബുധനാഴ്ച വൈകീട്ട് 7:30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് ഹമീദ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച  രാവിലെ 10 മുതൽ  നടക്കുന്ന സാംസ്കാരിക സമ്മേളനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ , പി.എസ്.സി ചെയർമാൻ എം. കെ ഷെക്കീർ തുടങ്ങിയവർ പങ്കെടുക്കും. വെള്ളിയാഴ്ച വൈകീട്ട് അറിവിൻ വെളിച്ചം, ദിഖ് ർ  ഹൽഖ, ശിനിയാഴ്ച മദനീയം, സ്വലാത്ത് മജ് ലിസ്, ഞായറാഴ്ച വൈകീട്ട് 7 ന് ദുആ പ്രാർഥനയോടെ ചടങ്ങുകൾ സമാപിക്കും.

#360malayalam #360malayalamlive #latestnews

സമൂഹ സിയാറത്ത് ചടങ്ങുകളോടെ പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചക്ക് തുടക്കമായി. നൂണക്കടവ്, കുറുംബത്തിൽ,എരമംഗലം, പുത്തൻപള്ളി എ...    Read More on: http://360malayalam.com/single-post.php?nid=5846
സമൂഹ സിയാറത്ത് ചടങ്ങുകളോടെ പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചക്ക് തുടക്കമായി. നൂണക്കടവ്, കുറുംബത്തിൽ,എരമംഗലം, പുത്തൻപള്ളി എ...    Read More on: http://360malayalam.com/single-post.php?nid=5846
സമൂഹ സിയാറത്ത് ചടങ്ങുകളോടെ പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചക്ക് തുടക്കമായി സമൂഹ സിയാറത്ത് ചടങ്ങുകളോടെ പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചക്ക് തുടക്കമായി. നൂണക്കടവ്, കുറുംബത്തിൽ,എരമംഗലം, പുത്തൻപള്ളി എന്നി മഖാമുകളിൽ നടന്ന സിയാറത്തിന് ആനമങ്ങാട് മുഹമ്മദ് കുട്ടി ഹൈസി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്