കോവിഡ് രോഗി പുറത്തിറങ്ങി നടന്നതായി പരാതി; യാഥാർത്ഥ്യം തിരിച്ചറിഞ്ഞ പെരുമ്പടപ്പ് പോലിസ് വലിയ സഹായം നൽകി നിർധന കുടുംബത്തിന് കൈതാങ്ങായി

കോവിഡ് രോഗി പുറത്തിറങ്ങി നടന്നതായ പരാതിയിലെ യാഥാർത്ഥ്യമറിഞ്ഞ പെരുമ്പടപ്പ് പോലിസ് വലിയ സഹായം നൽകി നിർധന കുടുംബത്തിന് കൈതാങ്ങായി. പെരുമ്പടപ്പ് സ്വദേശികളായ കോവിഡ് രോഗിയായ ഭാര്യയും  ഭർത്താവും പുറത്തിറങ്ങി നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പോലീസ് ആ വീട്ടിലെത്തിയത്.


നിർധനരായ അവരുടെ കഷ്ടപ്പാടുകൾ നേരിട്ട് കണ്ടറിഞ്ഞ പെരുമ്പടപ്പ് സി.പി.ഒ നിഭീഷ് തന്റെ സഹ പ്രവർത്തകരോട് വിവരിച്ചതിന്റെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പോലീസ് ഉദ്യോഗസ്ഥർ സമാഹരിച്ച പണം കൊണ്ട് ആ കുടുംബത്തിലേക്ക് ആവശ്യമായ അവശ്യസാധനങ്ങളുമായി പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ ജീപ്പ് എത്തുകയായിരുന്നു. ലഭിച്ച പരാതി വ്യാജമായിരുന്നു എന്നതിലുപരി രോഗികളായ അവർക്ക് വേണ്ട മരുന്നുകളും എത്തിച്ചാണ് പോലീസുകാർ മടങ്ങിയത്. 

#360malayalam #360malayalamlive #latestnews

കോവിഡ് രോഗി പുറത്തിറങ്ങി നടന്നതായ പരാതിയിലെ യാഥാർത്ഥ്യമറിഞ്ഞ പെരുമ്പടപ്പ് പോലിസ് വലിയ സഹായം നൽകി നിർധന കുടുംബത്തിന് കൈതാങ്ങായ...    Read More on: http://360malayalam.com/single-post.php?nid=5804
കോവിഡ് രോഗി പുറത്തിറങ്ങി നടന്നതായ പരാതിയിലെ യാഥാർത്ഥ്യമറിഞ്ഞ പെരുമ്പടപ്പ് പോലിസ് വലിയ സഹായം നൽകി നിർധന കുടുംബത്തിന് കൈതാങ്ങായ...    Read More on: http://360malayalam.com/single-post.php?nid=5804
കോവിഡ് രോഗി പുറത്തിറങ്ങി നടന്നതായി പരാതി; യാഥാർത്ഥ്യം തിരിച്ചറിഞ്ഞ പെരുമ്പടപ്പ് പോലിസ് വലിയ സഹായം നൽകി നിർധന കുടുംബത്തിന് കൈതാങ്ങായി കോവിഡ് രോഗി പുറത്തിറങ്ങി നടന്നതായ പരാതിയിലെ യാഥാർത്ഥ്യമറിഞ്ഞ പെരുമ്പടപ്പ് പോലിസ് വലിയ സഹായം നൽകി നിർധന കുടുംബത്തിന് കൈതാങ്ങായി. പെരുമ്പടപ്പ് സ്വദേശികളായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്