ഗുരുവായൂര്‍ മേൽശാന്തി തെരഞ്ഞെടുപ്പ് നാളെ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള പുതിയ മേല്‍ശാന്തിയെ നാളെ തിരഞ്ഞെടുക്കും. ഇത്തവണ 40 അപേക്ഷകരാണ് ഉള്ളത്. ഇവര്‍ നാളെ രാവിലെ എട്ടരക്ക് ആരംഭിക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. യോഗ്യതനേടുന്ന അപേക്ഷകരുടെ പേരുകള്‍ എഴുതി വെള്ളി കുംഭത്തിലാക്കി നറുക്കിട്ടെടുക്കും. ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്ന ശേഷം ഗുരുവായൂരപ്പനു മുന്നില്‍ നമസ്‌കാര മണ്ഡപത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ് നറുക്കെടുക്കുക. 

പുതിയ മേല്‍ശാന്തി ക്ഷേത്രത്തില്‍ 12 ദിവസത്തെ ഭജനം പൂര്‍ത്തിയാക്കി ഈ മാസം 30 ന് രാത്രി അത്താഴപൂജക്ക് ശേഷം ചുമതലയേല്‍ക്കും.

#360malayalam #360malayalamlive #latestnews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള പുതിയ മേല്‍ശാന്തിയെ നാളെ തിരഞ്ഞെടുക്കും. ഇത്തവണ 40 അപേക്ഷക...    Read More on: http://360malayalam.com/single-post.php?nid=5730
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള പുതിയ മേല്‍ശാന്തിയെ നാളെ തിരഞ്ഞെടുക്കും. ഇത്തവണ 40 അപേക്ഷക...    Read More on: http://360malayalam.com/single-post.php?nid=5730
ഗുരുവായൂര്‍ മേൽശാന്തി തെരഞ്ഞെടുപ്പ് നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള പുതിയ മേല്‍ശാന്തിയെ നാളെ തിരഞ്ഞെടുക്കും. ഇത്തവണ 40 അപേക്ഷകരാണ് ഉള്ളത്. ഇവര്‍ നാളെ രാവിലെ എട്ടരക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്