പട്ടയ വിതരണത്തില്‍ മലപ്പുറം ജില്ലയ്ക്ക് മൂന്നാം സ്ഥാനം ജില്ലയില്‍ 2,061 ഭൂവുടമകള്‍ക്ക് നാളെ പട്ടയങ്ങള്‍ വിതരണം ചെയ്യും

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 2,061 ഭൂവുടമകള്‍ക്ക് നാളെ പട്ടയങ്ങള്‍ വിതരണം ചെയ്യും. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30ന് നടക്കും. കായിക, വഖഫ്, ഹജ്ജ് തീര്‍ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ മുഖ്യാതിഥിയാകും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. സംസ്ഥാന തലത്തില്‍ 13,500 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല പട്ടയ മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും.

സംസ്ഥാനതലത്തില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് മലപ്പുറം ജില്ല. മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് 502 പട്ടയങ്ങളും തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് 498, തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് 429, തിരൂര്‍ എല്‍.എ (ജനറല്‍) 223, മലപ്പുറം ലാന്‍ഡ് ട്രൈബ്യൂണല്‍ (ദേവസ്വം പട്ടയം) 200, എല്‍.എ (എയര്‍പോര്‍ട്ട്) 109, മലപ്പുറം എല്‍.എ (ജനറല്‍) 100 പട്ടയങ്ങള്‍ എന്നിവയുമാണ് വിതരണം ചെയ്യുന്നത്.

ഏറനാട് താലൂക്കിലെ പട്ടയ വിതരണമാണ് കലക്ടറേറ്റില്‍ നടക്കുന്നത്. മുഴുവന്‍ താലൂക്കുകളിലും ഇതോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പട്ടയം നല്‍കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ തലത്തിലും താലൂക്ക് തലങ്ങളിലും നടക്കുന്ന പട്ടയ മേളകളില്‍ 20 ഗുണഭോക്താക്കള്‍ക്കുമാത്രമാണ് നേരിട്ടു പട്ടയം നല്‍കുക.

ജില്ലാതല പരിപാടിയില്‍ എം.പിമാരായ ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍, രാഹുല്‍ ഗാന്ധി, പി.വി. അബ്ദുള്‍ വഹാബ്, എം.എല്‍.എമാരായ പി.കെ. ബഷീര്‍, അഡ്വ. യു.എ. ലത്തീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി, ജില്ലാകലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, എ.ഡി.എം എന്‍.എം. മെഹറലി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

#360malayalam #360malayalamlive #latestnews

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 2,061 ഭൂവുടമകള്‍ക്ക് നാളെ പട്ടയങ്ങള്‍ വിതരണം ചെയ്യും. 'എല്ലാ...    Read More on: http://360malayalam.com/single-post.php?nid=5715
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 2,061 ഭൂവുടമകള്‍ക്ക് നാളെ പട്ടയങ്ങള്‍ വിതരണം ചെയ്യും. 'എല്ലാ...    Read More on: http://360malayalam.com/single-post.php?nid=5715
പട്ടയ വിതരണത്തില്‍ മലപ്പുറം ജില്ലയ്ക്ക് മൂന്നാം സ്ഥാനം ജില്ലയില്‍ 2,061 ഭൂവുടമകള്‍ക്ക് നാളെ പട്ടയങ്ങള്‍ വിതരണം ചെയ്യും സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 2,061 ഭൂവുടമകള്‍ക്ക് നാളെ പട്ടയങ്ങള്‍ വിതരണം ചെയ്യും. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പട്ടയമേളയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്