ഓണാഘോഷം; പത്ത് ദിവസത്തിനിടെ നടന്നത് 750 കോടിയുടെ മദ്യ വിൽപന

സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ച പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡെന്ന് ബെവ്കോ. ബെവ്കോ അധികൃതർ പത്ത് ദിവസങ്ങൾക്കിടെ ആകെ 750 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്ന് അറിയിച്ചു. 70 ശതമാനം വിൽപ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലും 30 ശതമാനം വിൽപ്പന നടന്നത് ബാറുകളിലുമാണ്.  85 കോടിയുടെ മദ്യവില്പന ഉത്രാടദിനത്തിൽ നടന്നു. 

തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിൽ 1.04 കോടിയുടെ മദ്യമാണ് ഉത്രാടത്തിന് വിറ്റത്. ഏറ്റവും കൂടുതൽ വിൽപന നടന്നത് ഇവിടെയാണ്. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന ഓൺലൈൻ വിൽപനയിലൂടെ 10 ലക്ഷം രൂപയ്ക്കടുത്ത് വരുമാനം ലഭിച്ചു. തിരക്ക് കുറയ്ക്കാൻ 181 അധിക കൗണ്ടറുകൾ ബെവ്കോ തുറന്നിരുന്നു.

സംസ്ഥാനത്ത് ഓണദിവസങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡിനും റെക്കോര്‍ഡ് മദ്യവിൽപ്പനയിൽ റെക്കോർഡ് വർധന; പത്ത് ദിവസത്തിനിടെ നടന്ന് 750 കോടിയുടെ വിൽപന


തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡെന്ന് ബെവ്കോ. ഈ പത്ത് ദിവസങ്ങൾക്കിടെ ആകെ 750 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. 


70 ശതമാനം വിൽപ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലും 30 ശതമാനം വിൽപ്പന നടന്നത് ബാറുകളിലുമാണ്. ഉത്രാടത്തിന് 85 കോടിയുടെ മദ്യവില്പന നടന്നു. ആദ്യമായി ഒരു ഔട്ട്‌ലെറ്റിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റുവെന്നും അധികൃതർ പറഞ്ഞു. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് 1.04 കോടിയുടെ മദ്യം ഉത്രാടത്തിന് വിറ്റത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന ഓൺലൈൻ വിൽപനയിലൂടെ 10 ലക്ഷം രൂപയ്ക്കടുത്ത് വരുമാനം ലഭിച്ചു. തിരക്ക് കുറയ്ക്കാൻ 181 അധിക കൗണ്ടറുകൾ ബെവ്കോ തുറന്നിരുന്നു.

കണ്‍സ്യൂമര്‍ ഫെഡ് ഓണനാളുകളുടെ പത്ത് ദിവസങ്ങളില്‍ മാത്രം 150 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി 90 കോടിയുടെ വില്‍പ്പനയും മദ്യഷോപ്പുകള്‍ വഴി 60 കോടിയുടെ വില്‍പ്പനയുമാണ് ഉണ്ടായത്.

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ വിപണി എന്നിവയിലൂടെ അന്‍പത് ശതമാനത്തോളം വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങള്‍ വിറ്റത്.  ഈ ഇനത്തില്‍ ലഭിച്ചതാണ് 45 കോടിയും ബാക്കി 45 കോടി രൂപയും മറ്റ് അവശ്യവസ്തുക്കള്‍ക്ക് പത്തുമുതല്‍ 30 ശതമാനം വരെ ഇളവ് നല്‍കിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ ഇരുപതിനായിരം ഓണവിപണികളാണ് ആകെ പ്രവര്‍ത്തിച്ചത്.

വിദേശമദ്യ വില്‍പനയില്‍കഴിഞ്ഞ തവണ കണ്‍സ്യൂമര്‍ ഫെഡിന് ലഭിച്ചത് 36 കോടിയായിരുന്നു. അത് ഇത്തവണ 60 കോടിയിലേക്കെത്തി. ആകെ 39 വിദേശമദ്യഷോപ്പുകളാണ് ഇത്തരത്തിലുള്ളത്. കുന്നംകുളത്തെ മദ്യഷോപ്പിലാണ് ഉത്രാടദിനത്തില ഏറ്റവും ഉയര്‍ന്ന വില്‍പന നടന്നത്. അറുപത് ലക്ഷമായിരുന്നു ഇത്.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ച പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡെന്ന് ബെവ്കോ. ബെവ്കോ അധികൃതർ പത്ത് ദിവസങ്ങൾക്കിടെ ആക...    Read More on: http://360malayalam.com/single-post.php?nid=5496
സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ച പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡെന്ന് ബെവ്കോ. ബെവ്കോ അധികൃതർ പത്ത് ദിവസങ്ങൾക്കിടെ ആക...    Read More on: http://360malayalam.com/single-post.php?nid=5496
ഓണാഘോഷം; പത്ത് ദിവസത്തിനിടെ നടന്നത് 750 കോടിയുടെ മദ്യ വിൽപന സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ച പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡെന്ന് ബെവ്കോ. ബെവ്കോ അധികൃതർ പത്ത് ദിവസങ്ങൾക്കിടെ ആകെ 750 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്ന് അറിയിച്ചു. 70 ശതമാനം വിൽപ്പന നടന്നത് ബെവ്കോ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്