വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു

വയനാട് ജില്ലയിലെ  വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ താഴെ കാണിച്ചിട്ടുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2021 ആഗസ്റ്റ് 30 ന്  വൈകീട്ട് 5 മണിക്ക് മുമ്പായി  താഴെ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വയനാട് ജില്ലക്കാര്‍ക്ക് മുന്‍ഗണന.

ലിങ്ക് -  https://forms.gle/9LhxCNXRGH39w3pW9


1. മെഡിക്കല്‍ ഓഫീസര്‍ (എം.ബി.ബി.എസ്)

എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രായപരിധി 01.08.2021 ന് 67 കവിയരുത്.

2. ജെ.പി.എച്ച്.എന്‍

അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും  ജെ.പി.എച്ച്.എന്‍ കോഴ്‌സ് പാസ്സായിരിക്കണം, കേരള നേഴ്‌സസ് ആന്റ്  മിഡ്‌വൈവ്‌സ് കൗണ്‍സിലില്‍  രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 01.08.2021 ന് 40 കവിയരുത്.

3. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍

ബിരുദം, സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡ്, 1 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം . പ്രായപരിധി 01.08.2021 ന് 40 കവിയരുത്.

4. ലാബ് ടെക്‌നീഷ്യന്‍

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സ് പാസ്സായിരിക്കണം, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂേക്കഷനില്‍ രജിസ്‌ട്രേഷൻ. പ്രായപരിധി 01.08.2021 ന് 40 കവിയരുത്

5. ജെ.എച്ച്.ഐ

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സ് പാസ്സായിരിക്കണം, കേരള പാരമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 01.08.2021 ന് 40 കവിയരുത്.

6. ടി.ബി.ഹെല്‍ത്ത് വിസിറ്റര്‍

ട്യൂബര്‍ കുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ കോഴ്‌സ് (കേന്ദ്ര കേരള സര്‍ക്കാര്‍ അംഗീകൃതം.)  അല്ലെങ്കില്‍ കേന്ദ്ര കേരള സര്‍ക്കാര്‍ അംഗീകൃത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്, ക്ഷയരോഗവുമായി ബന്ധപ്പെട്ട ആരോഗ്യ മേഖലയിലെ പ്രവര്‍ത്തി പരിചയം, ടൂവീലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് (ഗവമെന്റ് അംഗീകൃതം) ചുരുങ്ങിയത് രണ്ട് മാസം ദൈര്‍ഘ്യം. പ്രായപരിധി 01.08.2021 ന് 40 കവിയരുത്.

7. പീടിയാട്രീഷന്‍

എം.ഡി / ഡി.എന്‍.ബി  ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അല്ലെങ്കില്‍ ഡിപ്ലോമ  ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍

8. ദന്തല്‍ സര്‍ജന്‍

ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച യൂണ്വേഴ്‌സിറ്റിയില്‍ നിന്നും ബി.ഡി.എസ് (ബാച്ചിലര്‍ ഓഫ് ഡെന്റല്‍ സര്‍ജറി) പാസ്സായിരിക്കണം, സ്റ്റേറ്റ് ഡെന്റല്‍ കൗണ്‍സില്‍ പെര്‍മനന്റ് റെജിസ്‌ട്രേഷന്‍. 

പ്രായപരിധി 01.08.2021 ന് 40 കവിയരുത്.

9. വി.ബി.ഡി കസള്‍ട്ടന്റ്

ബി.എസ്സ്.സി ഡിഗ്രി ഇന്‍ സുവോളജി, ഡി.സി.എ വിത്ത്  മലയാളം ടൈപ്പ്. പ്രായപരിധി 01.08.2021 ന് 40 കവിയരുത്.

10. സ്റ്റാഫ് നേഴ്‌സ്

+2 സയന്‍സ്, അംഗീകൃത  യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എസ്.സി നേഴ്‌സിങ്ങ് / അംഗീകൃത നേഴ്‌സിംഗ് സ്‌കൂളില്‍ നിന്നും ജി. എന്‍. എം. കോഴ്‌സ് ഇവയില്‍ ഏതെങ്കിലും പാസ്സായിരുക്കണം, കേരള നേഴ്‌സസ് ആന്റ്  മിഡ്‌വൈഫറി കൗസിലില്‍  രജിസ്‌ട്രേഷന്‍. പ്രായപരിധി 01.08.2021 ന് 40 കവിയരുത്.

11. കൗണ്‍സിലര്‍ 

അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി (ക്ലിനിക്കല്‍ സൈക്കോളജി) അല്ലെങ്കില്‍ സോഷ്യല്‍  വര്‍ക്കില്‍  ബിരുദാനന്തര ബിരുദം (മെഡിക്കല്‍ & സൈക്യാട്രി). പ്രായപരിധി 01.08.2021 ന് 40 കവിയരുത്.

12. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ,ജറനല്‍ ഡ്യൂട്ടി അറ്റന്‍ഡന്റ്, സാനിറ്ററി അറ്റന്‍ഡൻ്റ്

ഏഴാം ക്ലാസ്സ്. പ്രായപരിധി 01.08.2021 ന് 40 കവിയരുത്.

#360malayalam #360malayalamlive #latestnews

വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ താഴെ കാണിച്ചിട്ടുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയ...    Read More on: http://360malayalam.com/single-post.php?nid=5450
വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ താഴെ കാണിച്ചിട്ടുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയ...    Read More on: http://360malayalam.com/single-post.php?nid=5450
വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ താഴെ കാണിച്ചിട്ടുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്