രജതജൂബിലി ആഘോഷം; പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി

ജനകീയാസൂത്രണം 25-ാം വാര്‍ഷികാഘോഷത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഗായത്രി. ആര്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തിലെ മുന്‍കാല പ്രസിഡന്റുമാരായ ഇ.ടി ഉണ്ണി, ടി.പി കുഞ്ഞിമരക്കാര്‍, വി.എന്‍ ദേവകി, ഇ. ബാലകൃഷ്ണന്‍, കെ. ലക്ഷ്മി എന്നിവരെ ആദരിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ 25 വര്‍ഷത്തെ വികസന പദ്ധതികളുടെ റിപ്പോര്‍ട്ട് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ ദിലീഷ് അവതരിപ്പിച്ചു. ജോയിന്റ് ബിഡിഒ പി.കെ വല്‍സമ്മ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.സി സുബ്രഹ്‌മണ്യന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം മുസ്തഫ, ചുള്ളിയില്‍ ഉണ്ണി, അനീഷ്, ഇബ്രാഹിം മൂതൂര്‍ എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

ജനകീയാസൂത്രണം 25-ാം വാര്‍ഷികാഘോഷത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്ക...    Read More on: http://360malayalam.com/single-post.php?nid=5433
ജനകീയാസൂത്രണം 25-ാം വാര്‍ഷികാഘോഷത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്ക...    Read More on: http://360malayalam.com/single-post.php?nid=5433
രജതജൂബിലി ആഘോഷം; പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി ജനകീയാസൂത്രണം 25-ാം വാര്‍ഷികാഘോഷത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഗായത്രി. ആര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്