രജതജൂബിലി ആഘോഷത്തിന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി

ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങ് സിനിമാ സംവിധായകന്‍ സലാം ബാപ്പു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു അധ്യക്ഷയായി. മുന്‍ പ്രസിഡന്റുമാരായ ഇ.ജി നരേന്ദ്രന്‍, സഫിയ മുഹമ്മദ് കുട്ടി, പി.എം ആറ്റുണ്ണി തങ്ങള്‍, മുന്‍ വൈസ് പ്രസിഡന്റുമാരായിരുന്ന വേണുഗോപാല്‍, ടി.കെ റഷീദലി, ഇപ്പോഴത്തെ മെമ്പര്‍ പി. റംഷാദ്,  തൃശൂര്‍ ജില്ലാ ജോയിന്റ് പ്രോഗ്രാം ഓഫീസര്‍ ബാലഗോപാല്‍, മലപ്പുറം ജില്ലാ കൃഷി ജോയിന്റ് ഡയറക്ടര്‍ ചന്ദ്രന്‍, മുന്‍ ബി.ഡി.ഒ ഉഷാദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാമദാസ് മാസ്റ്റര്‍ പ്രാദേശിക ആസൂത്രണവുമായി ബന്ധപ്പെട്ട മഹാത്മാ ഗാന്ധിയുടെ കവിത ആമുഖമായി അവതരിപ്പിച്ചു . ബി.ഡി.ഒ അമല്‍ദാസ് കാല്‍ നൂറ്റാണ്ടിന്റെ വികസന റിപ്പോര്‍ട്ടിന്റെ സംഗ്രഹം അവതരിപ്പിച്ചു. മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്...    Read More on: http://360malayalam.com/single-post.php?nid=5432
ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്...    Read More on: http://360malayalam.com/single-post.php?nid=5432
രജതജൂബിലി ആഘോഷത്തിന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങ് സിനിമാ സംവിധായകന്‍ സലാം ബാപ്പു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്