സ്വാതന്ത്ര്യദിനാഘോഷം :ജില്ലയില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ ദേശീയ പതാക ഉയര്‍ത്തും

രാജ്യത്തിന്റെ 75-മാത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ജില്ലയില്‍ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കും. രാവിലെ 8.40ന് സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പുഷ്പ ചക്രം അര്‍പ്പിക്കുന്നതോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കമാകും. രാവിലെ ഒന്‍പതിന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. സ്വാന്ത്ര്യദിന പരേഡില്‍ എം.എസ്.പി ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ വി.സി ഉണ്ണികൃഷ്ണന്‍ പരേഡ് കമാന്‍ഡറും സബ്ഇന്‍സ്പെക്ടര്‍ മുഹമ്മദ് ബഷീര്‍ സെക്കന്‍ഡ് കമാന്‍ഡറുമാകും.

കോവിഡ് മുന്നണി പോരാളികളികളുടെ പ്രതിനിധികളായി ക്ഷണിച്ച മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് നഴ്സുമാര്‍, രണ്ട് പാരാമെഡിക്കല്‍ ജീവനക്കാര്‍, മൂന്ന് ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങിള്‍ പങ്കെടുക്കും. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആഘോഷ പരിപാടികളില്‍ പ്രവേശനമുണ്ടാകില്ല. പ്രത്യേക ക്ഷണിതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. എം.എസ്.പി,  വനിതാ പൊലീസ്, ലോക്കല്‍ പൊലീസ് - എ.ആര്‍ വിഭാഗം, എക്സൈസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ എന്നിങ്ങനെ അഞ്ച് കണ്ടിന്‍ജന്റുകളുകളാണ് പരേഡില് അണിനിരക്കുക. കോവിഡ് പശ്ചാത്തലത്തില്‍ എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ്, എന്‍.സി.സി, ജൂനിയര്‍ ഡിവിഷന്‍ പ്ലാറ്റൂണുകള്‍ പരേഡിലുണ്ടാകില്ല.

കോവിഡ് രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സാനിറ്റൈസര്‍, മാസ്‌ക്, തെര്‍മല്‍ സ്‌കാനര്‍, ആന്റിജന്‍ പരിശോധനാ സംവിധാനം എന്നിവയും ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തെയും പരേഡ് ഗ്രൗണ്ടിനു മുന്നില്‍ സജ്ജമാക്കിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ ദേശഭക്തിഗാനാലാപനവും സേനാ വിഭാഗങ്ങളുടെ മെഡലുകളുടെ വിതരണവും ഉണ്ടാകില്ല. സാംസ്‌കാരിക പരിപാടികളും ഇത്തവണയില്ല. പരേഡ് വീക്ഷിക്കാന്‍ ക്ഷണം ലഭിച്ച എല്ലാവരും തെര്‍മല്‍ സ്‌കാനിങിന് വിധേയമാകുന്നതിനൊപ്പം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്ന് എം.എസ്.പി. കമാന്‍ഡന്റ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

രാജ്യത്തിന്റെ 75-മാത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ജില്ലയില്‍ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലി...    Read More on: http://360malayalam.com/single-post.php?nid=5404
രാജ്യത്തിന്റെ 75-മാത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ജില്ലയില്‍ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലി...    Read More on: http://360malayalam.com/single-post.php?nid=5404
സ്വാതന്ത്ര്യദിനാഘോഷം :ജില്ലയില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ ദേശീയ പതാക ഉയര്‍ത്തും രാജ്യത്തിന്റെ 75-മാത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ജില്ലയില്‍ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കും. രാവിലെ 8.40ന് സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പുഷ്പ ചക്രം അര്‍പ്പിക്കുന്നതോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കമാകും. രാവിലെ ഒന്‍പതിന് മലപ്പുറം എം.എസ്.പി പരേഡ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്