ഇനി ഓണനാളുകള്‍; ഇന്ന് അത്തം

കോവിഡ് മഹാമാരിയ്ക്കിടയിൽ അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരു ഒരോണക്കാലം കൂടി. ഇന്ന് അത്തം പിറന്നു. വീടുകള്‍ക്കുമുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങി. ചിങ്ങത്തിലെ ഓണനാളുകള്‍ കര്‍ക്കടകത്തിലേ തുടങ്ങി. അത്തംതൊട്ട് പത്താംനാള്‍ തിരുവോണമെന്നാണ് പറയാറ്. ഈ 10 നാളുകളെ കര്‍ക്കടകവും ചിങ്ങവും പകുത്തെടുക്കുന്നത് അത്ര അപൂര്‍വമല്ല. ഇക്കുറിയും അങ്ങനെയൊരോണമാണ്.

ഈക്കൊല്ലത്തെ അത്തത്തിനുമുണ്ട് ഈ പ്രത്യേകത. ഇക്കുറി 12, 13 തീയതികളിലായാണ് അത്തം നക്ഷത്രം കടന്നുപോകുന്നത്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്. വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. അതിനാല്‍ വ്യാഴാഴ്ച തന്നെയാണ് അത്തം വരുന്നതെന്നാണ് ജ്യോതിഷരംഗത്തെ പ്രമുഖർ പറയുന്നത് .

കോവിഡ് ജാഗ്രതയുടെ നിയന്ത്രണങ്ങള്‍ക്കിടയിലെത്തുന്ന രണ്ടാമത്തെ ഓണക്കാലമാണിത്.  21 നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണുള്ളത്. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും ഇപ്രാവശ്യം അത്തം ഘോഷയാത്രയില്ല.

#360malayalam #360malayalamlive #latestnews #onam

കോവിഡ് മഹാമാരിയ്ക്കിടയിൽ അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരു ഒരോണക്കാലം കൂടി. ഇന്ന് അത്തം പിറന്നു. വീടുകള്‍ക്കുമുന്നില്‍ ഇന്ന...    Read More on: http://360malayalam.com/single-post.php?nid=5380
കോവിഡ് മഹാമാരിയ്ക്കിടയിൽ അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരു ഒരോണക്കാലം കൂടി. ഇന്ന് അത്തം പിറന്നു. വീടുകള്‍ക്കുമുന്നില്‍ ഇന്ന...    Read More on: http://360malayalam.com/single-post.php?nid=5380
ഇനി ഓണനാളുകള്‍; ഇന്ന് അത്തം കോവിഡ് മഹാമാരിയ്ക്കിടയിൽ അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരു ഒരോണക്കാലം കൂടി. ഇന്ന് അത്തം പിറന്നു. വീടുകള്‍ക്കുമുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങി. ചിങ്ങത്തിലെ ഓണനാളുകള്‍ കര്‍ക്കടകത്തിലേ തുടങ്ങി. അത്തംതൊട്ട് പത്താംനാള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്