ജാഗ്രതയോടെ ഓണമാഘോഷിക്കാന്‍ ഓണക്കിറ്റ്; വിതരണം ജൂലൈ 31 മുതല്‍

കോവിഡിനിടയിലും ജാഗ്രതയോടെ ഓണമാഘോഷിക്കാനായി തയ്യാറാക്കുന്ന ഓണക്കിറ്റുകളുടെ പാക്കിങ് മലപ്പുറം ജില്ലയിലും പുരോഗമിക്കുന്നു. ജൂലൈ 31 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 10 ലക്ഷത്തോളം കിറ്റുകളാണ് ജില്ലയില്‍ വിവിധ കാര്‍ഡുകളിലായി വിതരണം ചെയ്യുന്നത്. ഓണക്കിറ്റ് സഞ്ചിയുള്‍പ്പെടെ 16 ഇന ഓണക്കിറ്റ് എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴിയാണ്  ലഭിക്കുക. ജില്ലയില്‍ ആദ്യഘട്ടത്തില്‍  എ.എ.വൈ (മഞ്ഞ) വിഭാഗത്തിനും പി.എ.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിനുമാണ് കിറ്റ് നല്‍കുക. എ.എ.വൈ വിഭാഗത്തില്‍ 52,816 കിറ്റുകളും പി.എ.എച്ച്.എച്ച് വിഭാഗത്തില്‍ 3,18,744 കിറ്റുകളുമാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്.

പഞ്ചസാര (ഒരു കിലോ ഗ്രാം), വെളിച്ചെണ്ണ ( 500 മി.ലിറ്റര്‍), ചെറുപയര്‍ ( 500 ഗ്രാം), തുവരപ്പരിപ്പ്(250 ഗ്രാം), തേയില(100 ഗ്രാം), മുളക് / മുളക് പൊടി (100 ഗ്രാം), ശബരി പൊടിയുപ്പ് (1 കിലോഗ്രാം), മഞ്ഞള്‍ (100 ഗ്രാം), സേമിയ / പാലട / ഉണക്കല്ലരി ( ഒരു പായ്ക്കറ്റ് ) കശുവണ്ടി പരിപ്പ് (50 ഗ്രാം), ഏലക്ക (20 ഗ്രാം), നെയ്യ് (50 മി.ലിറ്റര്‍), ശര്‍ക്കരവരട്ടി / ഉപ്പേരി (100 ഗ്രാം), ആട്ട (1 കിലോഗ്രാം), ശബരി ബാത്ത് സോപ്പ് (1) എന്നി സാധനങ്ങളാണ് കിറ്റിലൂടെ ലഭിക്കുക. ജില്ലയില്‍ ഓണക്കിറ്റുകളുടെ പാക്കിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ജൂലൈ 31 മുതല്‍ വിതരണം ആരംഭിക്കുമെന്നും വിതരണം ചെയ്യാനുള്ള എല്ലാ തയ്യാറാടെപ്പുകളും പൂര്‍ത്തിയായെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ബഷീര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #covid #onamkit

കോവിഡിനിടയിലും ജാഗ്രതയോടെ ഓണമാഘോഷിക്കാനായി തയ്യാറാക്കുന്ന ഓണക്കിറ്റുകളുടെ പാക്കിങ് മലപ്പുറം ജില്ലയിലും പുരോഗമിക്കുന്നു. ജൂല...    Read More on: http://360malayalam.com/single-post.php?nid=5226
കോവിഡിനിടയിലും ജാഗ്രതയോടെ ഓണമാഘോഷിക്കാനായി തയ്യാറാക്കുന്ന ഓണക്കിറ്റുകളുടെ പാക്കിങ് മലപ്പുറം ജില്ലയിലും പുരോഗമിക്കുന്നു. ജൂല...    Read More on: http://360malayalam.com/single-post.php?nid=5226
ജാഗ്രതയോടെ ഓണമാഘോഷിക്കാന്‍ ഓണക്കിറ്റ്; വിതരണം ജൂലൈ 31 മുതല്‍ കോവിഡിനിടയിലും ജാഗ്രതയോടെ ഓണമാഘോഷിക്കാനായി തയ്യാറാക്കുന്ന ഓണക്കിറ്റുകളുടെ പാക്കിങ് മലപ്പുറം ജില്ലയിലും പുരോഗമിക്കുന്നു. ജൂലൈ 31 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 10 ലക്ഷത്തോളം കിറ്റുകളാണ് ജില്ലയില്‍ വിവിധ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്