ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ഗുരുവായൂരില്‍ അടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയത്. ആഴ്ചകളോളം അടഞ്ഞുകിടന്ന ശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രം വീണ്ടും ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത്. കഴിഞ്ഞദിവസം ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഒരേ സമയം 15 കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

#360malayalam #360malayalamlive #latestnews #guruvayoor

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേര്‍ക്കാണ്...    Read More on: http://360malayalam.com/single-post.php?nid=4895
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേര്‍ക്കാണ്...    Read More on: http://360malayalam.com/single-post.php?nid=4895
ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്