എഡ്യുക്കേറ്റര്‍, ട്യൂഷന്‍ ടീച്ചേഴ്‌സ് നിയമനം

തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും മേല്‍നോട്ടത്തിനുമായി എഡ്യുക്കേറ്ററെയും ട്യൂഷന്‍ ടീച്ചേഴ്‌സിനെയും നിയമിക്കുന്നു. ബിരുദാനന്തര ബിരുദം/ ബിരുദം, ബി.എഡ്, അധ്യാപന ജോലിയില്‍ മൂന്ന് വര്‍ഷത്തെ പരിചയം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഹോണറേറിയം ലഭിക്കും. ദിവസവേതനാടിസ്ഥാനത്തില്‍ കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങള്‍ക്കാണ്  ട്യൂഷന്‍ ടീച്ചേഴ്‌സിന്റെ ഒഴിവ്.  പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ 8.30 വരെയും അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയങ്ങളിലുമായിരിക്കും ക്ലാസ്. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള  സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 21 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട്, ഗവ: ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ്, തൃക്കണാപുരം, മലപ്പുറം, പിന്‍  679573 എന്ന വിലാസത്തിലോ gohthavanur@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്കോ അപേക്ഷ അയക്കണം. ഫോണ്‍: 0494  2698400

#360malayalam #360malayalamlive #latestnews #jobs #tavanur

തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും മേല്‍നോട്ടത്തിനുമായി എഡ്യുക്കേറ്ററെയും ട്യൂ...    Read More on: http://360malayalam.com/single-post.php?nid=4766
തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും മേല്‍നോട്ടത്തിനുമായി എഡ്യുക്കേറ്ററെയും ട്യൂ...    Read More on: http://360malayalam.com/single-post.php?nid=4766
എഡ്യുക്കേറ്റര്‍, ട്യൂഷന്‍ ടീച്ചേഴ്‌സ് നിയമനം തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും മേല്‍നോട്ടത്തിനുമായി എഡ്യുക്കേറ്ററെയും ട്യൂഷന്‍ ടീച്ചേഴ്‌സിനെയും നിയമിക്കുന്നു. ബിരുദാനന്തര ബിരുദം/ ബിരുദം, ബി.എഡ്, അധ്യാപന ജോലിയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്